---
title: "ബാലുശ്ശേരിയില്‍ വീണ്ടും കഞ്ചാവ് വേട്ട; 63.9 ഗ്രാം കഞ്ചാവുമായി പനങ്ങാട് സ്വദേശി പിടിയില്‍ "
english_title: "Ganja poaching again in Balussery; A native of Panangad was arrested with 63.9 grams of ganja"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69390/ganja-poaching-again-in-balussery-a-native-of-panangad-was-arrested-with-639-grams-of-ganja"
published_at: "2022-09-19T21:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632891dd36e3f_OBIT_CARD_JPG.JPG"
keywords: []
---

# ബാലുശ്ശേരിയില്‍ വീണ്ടും കഞ്ചാവ് വേട്ട; 63.9 ഗ്രാം കഞ്ചാവുമായി പനങ്ങാട് സ്വദേശി പിടിയില്‍ 

> **Lead Summary:** **‍ ബാലുശ്ശേരി: **വട്ടോളി കിനാലൂര്‍ റോഡില്‍ വച്ച് വാഹന പരിശോധനക്കിടെ 63.9 ഗ്രാം കഞ്ചാവുമായി കഞ്ചാവു വില്പനക്കാരനായ പനങ്ങാട് മണവയല്‍ ബൈജുവിനെ ബാലുശേരി എസ്.ഐ റഫീഖും സംഘവും അറസ്റ്റു ചെയ്തു. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ബൈജുവിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

## Article Content

**‍ ബാലുശ്ശേരി: **വട്ടോളി കിനാലൂര്‍ റോഡില്‍ വച്ച് വാഹന പരിശോധനക്കിടെ 63.9 ഗ്രാം കഞ്ചാവുമായി കഞ്ചാവു വില്പനക്കാരനായ പനങ്ങാട് മണവയല്‍ ബൈജുവിനെ ബാലുശേരി എസ്.ഐ റഫീഖും സംഘവും അറസ്റ്റു ചെയ്തു. ഇന്ന് വൈകിട്ട് 6 മണിയോടെയായിരുന്നു മോട്ടോര്‍ സൈക്കിളില്‍ വരികയായിരുന്ന ബൈജുവിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തത്.

ബാലുശ്ശേരി വട്ടോളി കിനാലൂര്‍ പ്രദേശങ്ങളില്‍ കുറച്ചുകാലമായി കഞ്ചാവ് വിതരണം ചെയ്യുന്ന ബൈജുവിനെ പിടിക്കാന്‍ ബാലുശേരി പോലീസ് കുറച്ചു കാലമായി ശ്രമിച്ചു വരികയായിരുന്നു.

ചെറിയ പാക്കറ്റുകളിലാക്കി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും ആണ് ബൈജു കഞ്ചാവ് കഞ്ചാവ് നല്‍കിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ഇയാളുടെ പേരില്‍ മയക്കുമരുന്ന് ബന്ധപ്പെട്ട് മുമ്പും കേസുകള്‍ ഉണ്ടായിരുന്നു. പ്രതിയെ തുടര്‍ നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.

എസ്‌ഐയെ കൂടാതെ ഏഎസ്‌ഐ മുഹമ്മദ് പുതുശ്ശേരി, എസ്‌സിപിഒ അബ്ദുല്‍ കരീം, സിപിഒ രാകേഷ് എന്നിവരും ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69390/ganja-poaching-again-in-balussery-a-native-of-panangad-was-arrested-with-639-grams-of-ganja)