---
title: "ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു"
english_title: "Peruvannamoozhi Police Station will have its own building with modern facilities"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69395/peruvannamoozhi-police-station-will-have-its-own-building-with-modern-facilities"
published_at: "2022-09-19T21:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632897c8b90fd_OBIT_CARD_JPG.JPG"
keywords: []
---

# ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം കെട്ടിടം പെരുവണ്ണാമൂഴി പൊലീസ് സ്റ്റേഷന് യാഥാര്‍ഥ്യമാകുന്നു

> **Lead Summary:** **പെരുവണ്ണാമൂഴി: **നീണ്ട 35 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷന് സ്വന്തമായ കെട്ടിടം യാഥാര്‍ഥ്യമാകുന്നു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടു നല്‍കിയ 52 സെന്റ് ഭൂമിയിലാണ് 190 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂര്‍ ത്തീകരിക്കുന്നത്.

## Article Content

**പെരുവണ്ണാമൂഴി: **നീണ്ട 35 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം പെരുവണ്ണാമൂഴി പൊലിസ് സ്റ്റേഷന് സ്വന്തമായ കെട്ടിടം യാഥാര്‍ഥ്യമാകുന്നു. പെരുവണ്ണാമൂഴി ടൗണില്‍ ജലസേചന വകുപ്പ് ആഭ്യന്തര വകുപ്പിന് വിട്ടു നല്‍കിയ 52 സെന്റ് ഭൂമിയിലാണ് 190 കോടി രൂപ ചെലവഴിച്ച് ആധുനിക സൗകര്യങ്ങളോടെ കെട്ടിടം പൂര്‍ ത്തീകരിക്കുന്നത്.

ടി.പി.രാമകൃഷ്ണന്‍ എംഎല്‍എ കെട്ടിടത്തിന്റെ ശിലയിടല്‍ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കെ.സുനില്‍ അധ്യക്ഷനായി.

കോഴിക്കോട് റൂറല്‍ എസ്പി കറുപ്പസ്വാമി, പേരാമ്പ്ര എഎസ്പി ടി.കെ.വിഷ്ണു പ്രദീപ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ചിപ്പി മനോജ്, സ്ഥിരം സമിതി അധ്യക്ഷരായ സി.കെ.ശശി, ഇ.എം. ശ്രീജിത്ത്, ബിന്ദു വല്‍സന്‍, ബ്ലോക്ക് ബംബര്‍ ഗിരിജ ശശി, പെരുവണ്ണാമുഴി പൊലീസ് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍ കെ.സുഷീര്‍, ജലസേചന വകുപ്പ് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനിയര്‍ സി.എച്ച്.ഹാബി, പി.സി സുരാജ്, എ.ജി.ഭാസ്‌കരന്‍, ജയിംസ് മാത്യു, ബേബി കാപ്പുകാട്ടില്‍, കുഞ്ഞമ്മദ് പെരുഞ്ചേരി, ബിജു ചെറുവത്തൂര്, പി.എം ജോസഫ്, രാജീവ് തോമസ്, സുനില്‍ മാക്കൂട്ടത്തില്‍, രാജന്‍ വര്‍ക്കി എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69395/peruvannamoozhi-police-station-will-have-its-own-building-with-modern-facilities)