---
title: "കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു "
english_title: "Kozhikode District Weight Lifting Officers have been selected"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69496/kozhikode-district-weight-lifting-officers-have-been-selected"
published_at: "2022-09-20T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63296945bdc52_1sarathi.jpg"
keywords: []
---

# കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു 

> **Lead Summary:** ** കോഴിക്കോട്:** കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം യങ് സ്റ്റാര്‍ മള്‍ട്ടി ജിംനേഷ്യം ക്ലബില്‍ നടന്നു.

## Article Content

** കോഴിക്കോട്:** കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ജില്ലാ വെയ്റ്റ് ലിംഫ്റ്റിംഗ് അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം യങ് സ്റ്റാര്‍ മള്‍ട്ടി ജിംനേഷ്യം ക്ലബില്‍ നടന്നു.

ലോക കേരള സഭാംഗവും ജില്ല സ്‌പോട്ട്‌സ് കൗണ്‍സില്‍ അംഗവുമായ പി.കെ. കബീര്‍ സലാലയുടെ അധ്യക്ഷതയില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. ബാലകൃഷ്ണന്‍, കേരള സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ അംഗം ടി.എം. അബ്ദുറഹിമാന്‍ എന്നിവര്‍ തെരഞ്ഞെടുപ്പ് നടപടികള്‍ക്ക് നേതൃത്വം നല്‍കി.

അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജില്ലാ സെക്രട്ടറിയുമായ കെ. ശ്രീനാഥ് സ്വാഗതം പറഞ്ഞു. അടുത്ത നാല് വര്‍ഷത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

ജില്ലാ പ്രസിഡന്റായി പി.എം. മുസമ്മില്‍ പുതിയറ , സീനിയര്‍ വൈസ് പ്രസിഡന്റായി പി.കെ. കബീര്‍സലാല, വൈസ് പ്രസിഡന്റുമാരായി പി. അനില്‍കുമാര്‍, പി.ബി. പ്രശോഭ്, സെക്രട്ടറിയായി കെ. ശ്രീനാഥ്, ജോയന്റ് സെക്രട്ടറിയായി സി. ജയദാസ് , ട്രഷററായി എം.കെ. ജയപ്രകാശ്, ജില്ലാ സ്‌പോര്‍ട്ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി പി.കെ. കബീര്‍ സലാലയേയും ഒളിംപിക് അസോസിയേഷന്‍ പ്രതിനിധികളായി പി.എം. മുസമ്മില്‍ പുതിയറ , കെ. ശ്രീനാഥ്, പി.കെ. കബീര്‍ സലാല എന്നിവരേയും തെരഞ്ഞെടുത്തു.

സംസ്ഥാന അസോസിയേഷന്‍ പ്രതിനിധികളായി പി.കെ. കബീര്‍ സലാല , കെ. ശ്രീനാഥ് എന്നിവരേയും ഏഴംഗ പ്രവര്‍ത്തക സമിതിയേയും മുഖ്യ രക്ഷാധികാരിയായി പി.എ. ഹംസ, രക്ഷാധികാരികളായി അഡ്വ. ടി.എം.വേലായുധന്‍, ഡോ. പ്രദീപ് ശ്രീധര്‍ എന്നിവരെയും തെരഞ്ഞെടുത്തു.

സി.വി. അബ്ദുള്‍ സലീം, കെ. വിജയരാജ്, എന്‍.വി. ശൈജേഷ്, പി. ഇഷ്ഹാഖ്, പി. അജിത് കുമാര്‍ , പി.എം. വി.മനാഫ് കൊയിലാണ്ടി, പി.കെ. ഹാരിസ് മണ്ണുര്‍ ,ലാലസ് അബ്ദുള്ള , സക്കീര്‍ ഹുസൈന്‍ എന്‍.പി.എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69496/kozhikode-district-weight-lifting-officers-have-been-selected)