---
title: "നിയമ ലംഘനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണം; സി.പി.എ. അസീസ് "
english_title: "A case should be filed against the MLA who violated the law; CPA Aziz keezharitoor"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69509/a-case-should-be-filed-against-the-mla-who-violated-the-law-cpa-aziz-keezharitoor"
published_at: "2022-09-20T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63297482b3076_CP.JPG"
keywords: []
---

# നിയമ ലംഘനം നടത്തിയ എംഎല്‍എക്കെതിരെ കേസെടുക്കണം; സി.പി.എ. അസീസ് 

> **Lead Summary:** **കീയരിയൂര്‍ :** നിയമലംഘനം നടത്തിയ എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

## Article Content

**കീയരിയൂര്‍ :** നിയമലംഘനം നടത്തിയ എംഎല്‍എക്കെതിരെ കേസ് എടുക്കണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ. അസീസ്.

മെഡിക്കല്‍ കോളേജില്‍ അക്രമം നടത്തി സുരക്ഷാ ജീവനക്കാരനെ കൊല്ലാന്‍ ശ്രമിച്ചകേസില്‍ പ്രതികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് അകമ്പടി സേവിച്ചു കൊണ്ട് പരസ്യമായി കോടതിയിലെത്തി പിന്തുണ നല്‍കി നിയമ ലംഘനം നടത്തിയ അഡ്വ :സച്ചിന്‍ ദേവ് എംഎല്‍എക്കെതിരെ കേസെടുക്കാന്‍ പോലീസ് തയ്യാറാകണമെന്ന് മുസ്ലിംലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

സത്യപ്രതിജ്ഞാ ലംഘനം നടത്തിയ എം.എല്‍.എക്കെതിരെ കേസെടുക്കാന്‍ തയ്യാറാകാത്തപക്ഷം ഗവര്‍ണര്‍ക്ക് പരാതി നല്‍കുമെന്നും അദ്ദേഹംപറഞ്ഞു.

നാളെ മുതല്‍ സപ്തംബര്‍ 26 വരെ പേരാമ്പ്രയില്‍ വെച്ച് നടക്കുന്ന മുസ്ലിം ലീഗ് നിയോജക മണ്ഡലം സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക, ജാഥക്യാപ്റ്റന്‍ സമ്മേളന പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ വി.വി.എം ബഷീറിന് നല്‍കി ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഇ.കെ. അഹമ്മദ് മൗലവി അധ്യക്ഷത വഹിച്ചു.

ആര്‍.കെ മുനീര്‍, കല്ലൂര്‍ മുഹമ്മദലി, മിസ്ഹബ് കീയരിയൂര്‍, വി.പി റിയാസ് സലാം, ടി.യു സൈനുദ്ദീന്‍, പി.കെ നൗഷാദ്, ടി.പി നാസര്‍, സി. നാസര്‍, പി. കുട്ട്യാലി, സത്താര്‍ കീഴരിയൂര്‍ എന്നിവര്‍ സംസാരിച്ചു.

പതാക ജാഥയ്ക്ക് വി.വി.എം ബഷീര്‍ (ക്യാപ്റ്റന്‍) വി.പി റിയാസ് സലാം (വൈസ് ക്യാപ്റ്റന്‍ ) ടി.യുസൈനുദ്ദീന്‍ (ഡയറക്ടര്‍) എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69509/a-case-should-be-filed-against-the-mla-who-violated-the-law-cpa-aziz-keezharitoor)