---
title: "തെരുവ് നായ കുറുകെ ഓടി മുയിപ്പോത്ത് സ്വദേശിയായ ബൈക്ക് യാത്രികന് പരുക്ക് "
english_title: "A biker from Muipoth was injured after being run over by a stray dog vadakara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69672/a-biker-from-muipoth-was-injured-after-being-run-over-by-a-stray-dog-vadakara"
published_at: "2022-09-21T08:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632a8570b6435_1qq.jpg"
keywords: []
---

# തെരുവ് നായ കുറുകെ ഓടി മുയിപ്പോത്ത് സ്വദേശിയായ ബൈക്ക് യാത്രികന് പരുക്ക് 

> **Lead Summary:** **വടകര: **തെരുവ് നായ കുറുകെ ഓടി മുയിപ്പോത്ത് സ്വദേശിയായ ബൈക്ക് യാത്രികന് പരുക്കു പറ്റി.

## Article Content

**വടകര: **തെരുവ് നായ കുറുകെ ഓടി മുയിപ്പോത്ത് സ്വദേശിയായ ബൈക്ക് യാത്രികന് പരുക്കു പറ്റി.

ചെക്കോട്ടി ബസാറില്‍ ചൊവ്വാഴ്ച്ച രാത്രി 8.30 ഓടെ തെരുവുനായ റോഡിനു കുറുകെ ഓടി ബൈക്ക് യാത്രികന് പരിക്കേറ്റു. മുയിപ്പോത്ത് സ്വദേശിയായ ചങ്ങരോത്ത് കണ്ടി വിജേഷിനാണ് സാരമായ പരിക്കുപറ്റിയത്.

ഇടതുകാല്‍ ഒടിഞ്ഞു തൂങ്ങിയിട്ടുണ്ട്, തലയ്ക്കും, കൈക്കും പരിക്കുണ്ട്, വടകര ആശുപത്രിയില്‍ പ്രാഥമിക ചികിത്സക്ക് ശേഷം കോഴിക്കോട് ആശുപത്രിയിലേക്ക് മാറ്റി. മുയിപ്പോത്ത് ചങ്ങരോത്ത്കണ്ടി പരേതനായ ബാലന്‍ മാസ്റ്ററുടെ മകനാണ് വിജേഷ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69672/a-biker-from-muipoth-was-injured-after-being-run-over-by-a-stray-dog-vadakara)