---
title: "ദേവദാസ് പാലേരിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു "
english_title: "A collection of poems by Devdas Paleri was released perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69798/a-collection-of-poems-by-devdas-paleri-was-released-perambra"
published_at: "2022-09-21T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632adc84f225e_1as.jpg"
keywords: []
---

# ദേവദാസ് പാലേരിയുടെ കവിതാ സമാഹാരം പ്രകാശനം ചെയ്തു 

> **Lead Summary:** ** പേരാമ്പ്ര:** കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ദേവദാസ് പാലേരിയുടെ തെറ്റീ നിനക്കുണ്ണീ ചൊല്ലാം കവിതാ സമാഹാരം പ്രകാശനം ചെയ്തു.

## Article Content

** പേരാമ്പ്ര:** കവിയും സാമൂഹിക പ്രവര്‍ത്തകനുമായ ദേവദാസ് പാലേരിയുടെ തെറ്റീ നിനക്കുണ്ണീ ചൊല്ലാം കവിതാ സമാഹാരം പ്രകാശനം ചെയ്തു.

കോഴിക്കോട് പ്രസ്സ് ക്ലബ്ബില്‍ വച്ച് നടന്ന ചടങ്ങില്‍ പ്രശസ്ത എഴുത്തുകാരന്‍ കെ.ഇ.എന്‍. കുഞ്ഞദില്‍ നിന്നും പുസ്തകം എഴുത്തുകാരനും കഥാകൃത്തും യൂണിവേഴ്‌സിറ്റി റിട്ട. ഉദ്യോഗസ്ഥനുമായ എന്‍.എ. അദുള്‍കരീം ഏറ്റുവാങ്ങി.

സദന്‍ കല്‍പ്പത്തൂര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ എഴുത്തുകാരന്‍ ജോസഫ് പൂതക്കുഴി അധ്യക്ഷത വഹിച്ചു. എഴുത്തുകാരായ വസന്തകുമാര്‍ വൈജയന്തിപുരം, ബാബു കല്ലറ, രതീഷ് ഇ. നായര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69798/a-collection-of-poems-by-devdas-paleri-was-released-perambra)