---
title: "ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു "
english_title: "Sree Narayana Guru Samadhi Day was observed perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69819/sree-narayana-guru-samadhi-day-was-observed-perambra"
published_at: "2022-09-21T17:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632af8ea575a9_1sndp.jpg"
keywords: []
---

# ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** തത്വചിന്തകനും സന്യാസിവര്യനും കേരള നവോത്ഥാന പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണ ഗുരുവിന്റെ 95-ാമത് സമാധി ദിനം ആചരിച്ചു.

## Article Content

**പേരാമ്പ്ര:** തത്വചിന്തകനും സന്യാസിവര്യനും കേരള നവോത്ഥാന പരിഷ്‌കര്‍ത്താവുമായ ശ്രീനാരായണ ഗുരുവിന്റെ 95-ാമത് സമാധി ദിനം ആചരിച്ചു.

എസ്എന്‍ഡിപി യോഗം പേരാമ്പ്ര യൂണിയന്റെ ആഭിമുഖ്യത്തിലാണ് ശ്രീനാരായണഗുരു സമാധി ദിനം ആചരിച്ചത്. ഇന്ന് കാലത്ത് ആരംഭിച്ച പ്രവര്‍ത്തന യോഗം വനിതാ സംഘം പ്രസിഡന്റ് സുശീല വേലായുധന്‍ നേതൃത്വം നല്‍കി.

യൂണിയന്‍ പ്രസിഡന്റ് പി.എം. കുഞ്ഞിക്കണാരന്‍ സെക്രട്ടറി പി.പി. സുനില്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബാബു കാരയാട്, ഗോപാലന്‍ കല്ലോട്, കൗണ്‍സിലര്‍മാരായ പി.പി. കുഞ്ഞികണ്ണന്‍, രാജന്‍ കാവുന്തറ, പീതാംബരന്‍ ചെമ്പനോട, കരുണന്‍ കാവുന്തറ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69819/sree-narayana-guru-samadhi-day-was-observed-perambra)