---
title: "വാല്യക്കോട് എയുപി സ്‌കൂള്‍ ക്രോസ് കണ്‍ട്രിയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു "
english_title: "Cross Country and Cycle Rally was organized at AUP School, Valyakode"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69825/cross-country-and-cycle-rally-was-organized-at-aup-school-valyakode"
published_at: "2022-09-21T17:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632b033b7a749_1vaup.jpg"
keywords: []
---

# വാല്യക്കോട് എയുപി സ്‌കൂള്‍ ക്രോസ് കണ്‍ട്രിയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു 

> **Lead Summary:** ** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ ക്രോസ് കണ്‍ട്രിയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര: **വാല്യക്കോട് എയുപി സ്‌കൂള്‍ ക്രോസ് കണ്‍ട്രിയും സൈക്കിള്‍ റാലിയും സംഘടിപ്പിച്ചു.

ലഹരി വിരുദ്ധ ബോധവല്‍ക്കരണത്തിന്റെ ഭാഗമായി നൊച്ചാട് രയരോത്ത് മുക്കില്‍ നിന്നും ആരംഭിച്ച ക്രോസ് കണ്‍ട്രിയും സൈക്കിള്‍ റാലിയും വാല്യക്കോട് എയുപി സ്‌കൂളില്‍ അവസാനിച്ചു. വാര്‍ഡ് അംഗം ഗീത നന്ദനം ഫ്‌ലാഗ് ഓഫ് ചെയ്തു.

പൊതു ജനങ്ങള്‍ക്കായി നടത്തിയ ക്രോസ് കണ്‍ട്രിയില്‍ മുനീര്‍, ഷാജു, അതുല്‍ കൃഷ്ണ എന്നിവര്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്കുള്ള ക്യാഷ് പ്രൈസ് വാര്‍ഡ് അംഗം ബിന്ദു അമ്പാളി നല്‍കി.

തുടര്‍ന്ന് 'കരുത്തുറ്റ ഭാവിക്ക് കായിക വിദ്യാഭ്യാസം' എന്ന മുദ്രാവാക്യവുമായി എല്ലാ വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് കൊണ്ട് നൊച്ചാട് പഞ്ചായത്ത് ഇ എം എസ് സ്റ്റേഡിയത്തില്‍ വെച്ച് കായിക മേളയും നടന്നു.

ദീപശിഖാ പ്രയാണം, ബാന്റ് മേളത്തിന്റെ അകമ്പടിയില്‍ മാര്‍ച്ച് പാസ്റ്റ് എന്നിവയും സംഘടിപ്പിച്ചു. കായികമേളയുടെ ഉദ്ഘാടനം വാര്‍ഡ് അംഗം ബിന്ദു അമ്പാളി നിര്‍വ്വഹിച്ചു. കെ.എം കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു.

നൗഫല്‍ ചേനോളി, സ്‌കൂള്‍ മാനേജര്‍ കെ.സി. ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. പ്രധാനധ്യാപിക എ.കെ സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ടി.പി സുനില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69825/cross-country-and-cycle-rally-was-organized-at-aup-school-valyakode)