നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികളെ സ്വീകരിക്കാന്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ കുട്ടികളെ സ്വീകരിക്കാന്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരണ യജ്ഞം
Oct 24, 2021 06:40 PM | By Perambra Editor

 പേരാമ്പ്ര: കഴിഞ്ഞ ഒന്നര വര്‍ഷമായി അടഞ്ഞ് കിടക്കുന്ന വിദ്യാലയങ്ങള്‍ നവംബര്‍ ഒന്നാം തിയ്യതി തുറക്കുമ്പോള്‍ കുട്ടികളെ സ്വീകരിക്കാന്‍ വിദ്യാലയങ്ങള്‍ ഒരുങ്ങി.

നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജനകീയ കൂട്ടായ്മയില്‍ ശുചീകരണ പ്രവര്‍ത്തനം നടത്തി.

സ്‌കൂള്‍ പിടിഎ അധ്യാപകര്‍, ഡിവൈഎഫ്‌ഐ യൂത്ത് ബ്രിഗേഡ്, യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡ്, ഓട്ടോ കോഡിനേഷന്‍, പ്രിയദര്‍ശിനി ട്രസ്റ്റ്, ക്യാപ്റ്റന്‍ ലക്ഷ്മി ട്രസ്റ്റ്, കാരുണ്യ റിലീഫ് കമ്മറ്റി, ജനകീയ വായനശാല, വ്യാപാരി വ്യവസായി ഏകോപന സമിതി, മുഹൈസ് ഫൗണ്ടേഷന്‍ എസ്.പിസി, നാഷ്ണല്‍ സര്‍വ്വീസ് സ്‌കീം എന്നി സംഘടനകളുടെ അംഗങ്ങളാണ് ശുചീകരണ യജ്ഞ്ഞത്തില്‍ പങ്കെടുത്തത്.

ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശാരദ പട്ടേരി കണ്ടി ഉദ്ഘാടനം ചെയ്തു.പി.ടി.എ.പ്രസിഡണ്ട് സി.കെ. അശോകന്‍ അധ്യക്ഷത വഹിച്ചു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാറക്കല്‍, ഗ്രാമ പഞ്ചായത്ത് അംഗം കെ.മധു കൃഷ്ണന്‍, പ്രിന്‍സിപ്പാള്‍ സി.അബ്ദുറഹിമാന്‍, പ്രധാന അധ്യാപകന്‍ കെ. അഷറഫ് ഡെപ്യൂട്ടി പ്രധാന അധ്യാപകന്‍ പി.പി.അബ്ദുറഹിമാന്‍ , സ്റ്റാഫ് സെക്രട്ടറി വി.എം അഷറഫ്, കെ.വി. അബു, ടി.മുഹമ്മദ്, എ.പി. അസീസ്, പി.എം പ്രകാശന്‍ , രാഹുല്‍ പിലാക്കുന്നത്ത് ഇ.ടി. ഹമീദ്, ടി.ഇ.കെ. ലത്തീഫ് പിടിഎ വൈസ് പ്രസിഡണ്ട് കെ.പി. റസാക്ക്, കെ. സമീറ, എന്നിവര്‍ സംസാരിച്ചു. സ്‌കൂള്‍ വികസന സമിതിയുടെയും, പിന്തുണ ഗ്രൂപ്പിന്റെയും യോഗം 26 ന് നടക്കും.

സ്‌കൂളിലെ മുഴുവന്‍ ക്ലാസ്സുകളും ഡിജിറ്റല്‍ സംവിധാനത്തിലാണ്. ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ജിസ്യൂട്ട് സംവിധാനത്തിലുള്ള ക്ലാസ് നടപ്പിലാക്കിയആദ്യ വിദ്യാലയമാണ് നൊച്ചാട് സ്‌കൂള്‍. സ്‌കൂള്‍ പെയിന്റടിച്ച് എല്ലാ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളും പൂര്‍ത്തികരിച്ച് കുട്ടികളെ കാത്തിരിക്കുകയാണ് അധ്യാപകര്‍.

കെ.ഷോബിന്‍, കെ.സി.എം നാസര്‍ , ആര്‍. അബ്ദുല്‍ മജീദ്, കെ.എം നസീര്‍ , സി. സജീബ്, ആര്‍ കാസിം, കെ. ബവീഷ്, പി.സി.മുഹമ്മദ് സിറാജ്, കെ.ഷാമില്‍, ടി.കെ. റാബിയ, വി.കെ. ഷബ്‌ന എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി.

Sanitation campaign in the community

Next TV

Related Stories
റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

Apr 20, 2024 04:07 PM

റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി...

Read More >>
സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

Apr 20, 2024 03:58 PM

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ എസ്. അമൃതയെ...

Read More >>
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
Top Stories










News Roundup