---
title: "വിദ്യാര്‍ത്ഥികള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു"
english_title: "Organized LED bulb making workshop for students perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69926/organized-led-bulb-making-workshop-for-students-perambra"
published_at: "2022-09-22T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bf7a1aadbb_1bulb.jpg"
keywords: []
---

# വിദ്യാര്‍ത്ഥികള്‍ക്കായി എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു

> **Lead Summary:**  **പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു. എനര്‍ജി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

## Article Content

 **പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ ശില്‍പശാല സംഘടിപ്പിച്ചു. എനര്‍ജി ക്ലബ്ബിന്റെയും സയന്‍സ് ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് എല്‍ഇഡി ബള്‍ബ് നിര്‍മ്മാണ പരിശീലന പരിപാടി സംഘടിപ്പിച്ചത്.

പരിപാടിയില്‍ നൂറോളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. പഠിക്കുന്ന കാര്യങ്ങള്‍ ജീവിതത്തില്‍ പ്രായോഗികമാക്കാന്‍ കുട്ടികള്‍ക്ക് ഇത് പ്രചോദനമായി.

പരിശീലന പരിപാടിക്ക് അഭിരഞ്ജ് ബാലുശ്ശേരി നേതൃത്വം നല്‍കി. പ്രധാനധ്യാപകന്‍ പി. സുനില്‍കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. അധ്യാപകരായ റീന, ഷബീബ്, വിനീത്, റോഷിന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69926/organized-led-bulb-making-workshop-for-students-perambra)