---
title: "ചെറുവണ്ണൂരില്‍ പ്രതിഷേധം ശക്തം; യുഡിഎഫ് മഹിള മാര്‍ച്ച് പൊലീസ് തടഞ്ഞു"
english_title: "Protests are strong in Cheruvannur; Police stopped UDF women's march"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69938/protests-are-strong-in-cheruvannur-police-stopped-udf-womens-march"
published_at: "2022-09-22T11:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632bfe9ad2a16_ASSSSSSSSS.JPG"
keywords: []
---

# ചെറുവണ്ണൂരില്‍ പ്രതിഷേധം ശക്തം; യുഡിഎഫ് മഹിള മാര്‍ച്ച് പൊലീസ് തടഞ്ഞു

> **Lead Summary:** ** പേരാമ്പ്ര:** യുഡിഎഫ് മഹിള സംഘടനകളുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** യുഡിഎഫ് മഹിള സംഘടനകളുടെ നേതൃത്വത്തില്‍ ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

സ്ത്രശ പീഡന കേസില്‍ പ്രതിയാക്കപ്പെട്ട ഗ്രാമപഞ്ചായത്ത് അംഗം രാജിവെക്കുക, ഗ്രാമപഞ്ചായത്ത് അംഗത്തിനെ അറസ്റ്റ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.

മേപ്പയ്യൂര്‍ പൊലീസ് സിഎ കെ.കെ. ഉണ്ണികൃഷ്ണന്‍, എസ്‌ഐ മാരായ സതീശന്‍ വാഴോത്ത്, കെ.ബി. അതുല്യ എന്നിവര്‍ പഞ്ചായത്ത് കവാടത്തില്‍ വെച്ച് മാര്‍ച്ച് തടഞ്ഞു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ജസ്മിന മജീദ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നളിനി നെല്ലൂര്‍ അധ്യക്ഷത വഹിച്ചു.

ഇ.കെ. സുബൈദ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ശ്രീഷ ഗണേഷ്, ആര്‍.എം. താഹിറ, എന്‍.കെ. ജിജി, എം.കെ. സുരേന്ദ്രന്‍, പി.കെ. മൊയ്തീന്‍ എന്നിവര്‍ സംസാരിച്ചു.

പി. തസ്ലി, വി.കെ. ഗീമ, പ്രബിത നിരയില്‍, രജില, സുഷമ, കെ.കെ. സമീയുന്നിസ, പി. ദില്‍സത്ത്, പി.ടി. സീന, ഭാരതി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69938/protests-are-strong-in-cheruvannur-police-stopped-udf-womens-march)