---
title: "മഹിളാ മോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു"
english_title: "Mahila Morcha organized a march to Cheruvannur Panchayat Office"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69956/mahila-morcha-organized-a-march-to-cheruvannur-panchayat-office"
published_at: "2022-09-22T12:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c098de1d90_MAHILA.JPG"
keywords: []
---

# മഹിളാ മോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മഹിളാ മോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

## Article Content

** പേരാമ്പ്ര:** മഹിളാ മോര്‍ച്ച ചെറുവണ്ണൂര്‍ പഞ്ചായത്ത് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു.

ലൈംഗിക പീഡനക്കേസില്‍ പ്രതിയായ സിപിഎം പേരാമ്പ്ര ഏരിയ കമ്മിറ്റി അംഗവും ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ കെ.പി. ബിജു സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടാണ് മഹിളാ മോര്‍ച്ച ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് മാര്‍ച്ച് സംഘടിപ്പിച്ചത്.

മഹിളാ മോര്‍ച്ച കോഴിക്കോട് ജില്ലാ പ്രസിഡന്റ് രമ്യ മുരളി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. ലേഖ ജയന്‍ അധ്യക്ഷത വഹിച്ചു.

മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിനി ബിജു കൃഷ്ണന്‍, ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് പ്രസന്ന, മഹിളാ മോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി സി.കെ. ലീല, മഹിളാ മോര്‍ച്ച ജില്ലാ ട്രഷറര്‍ സഹിജ, എം. പ്രകാശന്‍, എം. ഹരിദാസന്‍, കെ.പി.ടി. വത്സന്‍, കെ.ടി. വിനോദ് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69956/mahila-morcha-organized-a-march-to-cheruvannur-panchayat-office)