---
title: "പൊലീസ് റെയ്ഡ്; പോപുലര്‍ ഫ്രണ്ട് ദേശീയപാത ഉപരോധിച്ചു "
english_title: "Police raid; The Popular Front blocked the national highway payyoli"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/69998/police-raid-the-popular-front-blocked-the-national-highway-payyoli"
published_at: "2022-09-22T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c3c27df09e_1poppu.jpg"
keywords: []
---

# പൊലീസ് റെയ്ഡ്; പോപുലര്‍ ഫ്രണ്ട് ദേശീയപാത ഉപരോധിച്ചു 

> **Lead Summary:** **പയ്യോളി :** പൊലീസ് റെയ്ഡ് പോപുലര്‍ ഫ്രണ്ട് ദേശീയപാത ഉപരോധിച്ചു.

## Article Content

**പയ്യോളി :** പൊലീസ് റെയ്ഡ് പോപുലര്‍ ഫ്രണ്ട് ദേശീയപാത ഉപരോധിച്ചു.

സംസ്ഥാനത്തുടനീളം പോപുലര്‍ ഫ്രണ്ട് നേതാക്കളുടെ വീടുകളിലും ഓഫീസുകളിലും എന്‍ ഐ എയും ഇ.ഡിയും ചേര്‍ന്ന് നടത്തിയ റെയ്ഡിലും നേതാക്കളെ കസ്റ്റഡിയിലെടുത്തതിലും പ്രതിഷേധിച്ചാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ പയ്യോളിയില്‍ ദേശീയപാത ഉപരോധിച്ചത്.

കസ്റ്റഡിയിലെടുത്ത നേതാക്കളെ ഉടന്‍ വിട്ടയക്കണമെന്ന് പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് പോപുലര്‍ ഫ്രണ്ടിനെ വേട്ടയാടാനാണ് ഉദ്ദേശമെങ്കില്‍ അതിനെ നേരിടുമെന്നും സമരക്കാര്‍ പറഞ്ഞു.

പയ്യോളി ബസ്റ്റാന്റിനു മുന്നില്‍ നടന്ന ഉപരോധത്തില്‍ ഖലീല്‍ നന്ദി പ്രസംഗിച്ചു. എ.വി. അഷ്‌റഫ്, അബ്ദുല്‍ റഷീദ് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/69998/police-raid-the-popular-front-blocked-the-national-highway-payyoli)