---
title: "ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയുമായി പെരവച്ചേരി ഗ്രാമോദയ വായനശാല"
english_title: "Peravacheri village library with human chain against intoxication"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70071/peravacheri-village-library-with-human-chain-against-intoxication"
published_at: "2022-09-22T20:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c762dddf0d_OBIT_CARD_JPG.JPG"
keywords: []
---

# ലഹരിക്കെതിരെ മനുഷ്യച്ചങ്ങലയുമായി പെരവച്ചേരി ഗ്രാമോദയ വായനശാല

> **Lead Summary:** ** കോട്ടൂര്‍: **നാട്ടില്‍ വര്‍ധിച്ച് വരുന്ന ലഹരി വില്‍പ്പനയും ഉപയോഗവും നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയെ കാര്‍ന്ന് തിന്നുകയാണ്.

## Article Content

** കോട്ടൂര്‍: **നാട്ടില്‍ വര്‍ധിച്ച് വരുന്ന ലഹരി വില്‍പ്പനയും ഉപയോഗവും നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ പുതുതലമുറയെ കാര്‍ന്ന് തിന്നുകയാണ്.

ഇതിനെതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒക്ടോബര്‍ 2 ഗാന്ധിജയന്തി ദിനത്തില്‍ വൈകുന്നേരം 5.30ന് പ്രദേശത്തെ ജനങ്ങളെ അണിനിരത്തി കൊണ്ട് പെരവച്ചേരിയില്‍ ഗ്രാമോദയ വായനശാലയുടെ നേതൃത്വത്തില്‍ മനുഷ്യച്ചങ്ങല തീര്‍ക്കുന്നു.

സ്ത്രീകളും കുട്ടികളുമടക്കമുള്ള നിരവധി പേര്‍ പരിപാടിയില്‍ പങ്കെടുക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70071/peravacheri-village-library-with-human-chain-against-intoxication)