കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതകളും ജനപ്രതിനിധികള്‍ക്ക് ശില്പശാല

കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതകളും ജനപ്രതിനിധികള്‍ക്ക് ശില്പശാല
Sep 22, 2022 09:22 PM | By JINCY SREEJITH

പേരാമ്പ്ര : കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതകളും എന്ന വിഷയത്തില്‍ ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്തും പ്രോജക്ട് ഓഫീസ് (കയര്‍) കോഴിക്കോടും സംയുക്തമായാണ് ഗ്രാമ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികള്‍ക്കും, ഉദ്യോഗസ്ഥര്‍ക്കും ശില്പശാല സംഘടിപ്പിച്ചത്.

പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ശില്പശാല ഉദ്ഘാടനം ചെയ്യുകയും, ഏറ്റവും കൂടുതല്‍ കയര്‍ ഭൂവസ്ത്രം വാങ്ങിച്ച കായണ്ണ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിക്കുള്ള ഉപഹാരവും നല്‍കി. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പാത്തുമ്മ ടീച്ചര്‍ അധ്യക്ഷത വഹിച്ചു.

കൂടുതല്‍ കയര്‍ ഭൂവസ്ത്രം ഉപയോഗിച്ച പഞ്ചായത്തിലെ തൊഴിലുറപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള ഉപഹാരം കായണ്ണ ഗ്രാമപഞ്ചായത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കോഴിക്കോട് ജോയിന്റ് ഡെവലപ്‌മെന്റ് കമ്മീഷണര്‍ ആന്‍ഡ് ജെപിസി ടി.എം. മുഹമ്മദ്ജ സമര്‍പ്പിച്ചു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കായണ്ണ പഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി, ചക്കിട്ടപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍, ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.പി. പ്രവിത, നൊച്ചാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരുകണ്ടി, ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉണ്ണി വേങ്ങേരി, കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു എന്നിവര്‍ സംസാരിച്ചു.

കയര്‍ ഭൂവസ്ത്രവും ഉപയോഗവും സാധ്യതകളും സംബന്ധിച്ച വിഷയത്തില്‍ കോഴിക്കോട് കയര്‍ പ്രൊജക്റ്റ് ഓഫീസര്‍ പി. ശശികുമാറും, MGNREGS അസിസ്റ്റന്റ് നോഡല്‍ ഓഫീസറായ ഇ. ശശി മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് സംബന്ധിച്ചും സംസാരിച്ചു.

തൊഴിലുറപ്പ് പദ്ധതി പ്രായോഗിക സമീപനം, നിര്‍വഹണ തന്ത്രം വിഷയത്തില്‍ ടി.എം. മുഹമ്മദ് ജയും സംസാരിച്ചു .കോഴിക്കോട് കയര്‍ പ്രോജക്ട് ഓഫീസ് അസിസ്റ്റന്റ് രജിസ്ട്രാര്‍ പി. ശാലിനി സ്വാഗതവും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ പി. ഖാദര്‍ നന്ദിയും പറഞ്ഞു.

Rope Land Use and Potential Workshop for People's Representatives

Next TV

Related Stories
നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

Oct 2, 2022 09:03 PM

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു

നമുക്ക് ചേര്‍ത്തു പിടിക്കാം; ചക്കിട്ടപാറയില്‍ സാന്ത്വന പരിചരണ ശില്‍പ്പശാല സംഘടിപ്പിച്ചു...

Read More >>
സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

Oct 2, 2022 07:50 PM

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍

സര്‍ഗ്ഗ സംഗമങ്ങള്‍ കാലത്തിന്റെ അനിവാര്യത: വി.കെ ഹരിനാരായണന്‍...

Read More >>
നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

Oct 2, 2022 07:00 PM

നവരാത്രിക്ക് ഒരുങ്ങി പനക്കാട് ഭഗവതി ക്ഷേത്രം

പനക്കാട് പയ്യോര്‍മല ഭഗവതി ക്ഷേത്രത്തിലെ നവരാത്രി മഹോത്സവം സപ്തംബര്‍ 26 മുതല്‍ ഒക്ടോബര്‍ 5 വരെ പൂര്‍വ്വാധികം ഭംഗിയായി...

Read More >>
നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

Oct 2, 2022 06:58 PM

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും

നിങ്ങള്‍ ചുരുങ്ങിയ ചിലവില്‍ വിനോദയാത്ര പോകാന്‍ ആഗ്രഹിക്കുന്നോ! പൂജ അവധി ദിനങ്ങളില്‍ യാത്രയ്‌ക്കൊരുങ്ങി കെഎസ്ആര്‍ടിസിയും...

Read More >>
ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

Oct 2, 2022 05:43 PM

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ്...

Read More >>
എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

Oct 2, 2022 05:00 PM

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിസ്മൃതി സംഘടിപ്പിച്ചു

എന്‍സിപി ചെറുവണ്ണൂര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന...

Read More >>
Top Stories