---
title: "അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി സംഗമം"
english_title: "Pravasi Sangam wants to grant welfare pension to expatriates who have crossed 60 years of age"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70099/pravasi-sangam-wants-to-grant-welfare-pension-to-expatriates-who-have-crossed-60-years-of-age"
published_at: "2022-09-22T22:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632c95c513d76_OBIT_CARD_JPG.JPG"
keywords: []
---

# അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പ്രവാസി സംഗമം

> **Lead Summary:** ** പേരാമ്പ്ര:** ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാതെ പോയ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രവാസി സംഗമം ആവശ്യപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ക്ഷേമനിധിയില്‍ അംഗത്വം എടുക്കാന്‍ കഴിയാതെ പോയ അറുപത് വയസ്സ് കഴിഞ്ഞ പ്രവാസികള്‍ക്ക് ക്ഷേമ പെന്‍ഷന്‍ അനുവദിക്കണമെന്ന് പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന പ്രവാസി സംഗമം ആവശ്യപ്പെട്ടു.

വി.എം ഉമ്മര്‍( എക്‌സ് എം.എല്‍.എ ) ഉദ്ഘാടനം ചെയ്തു. പി.ടി അഷ്‌റഫ് അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന പ്രസിഡന്റ് ഹനീഫ മൂന്നിയൂര്‍ മുഖ്യ പ്രഭാഷണം നടത്തി.

സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി ഇമ്പിച്ചി മമ്മു, എസ്.പി കുഞ്ഞമ്മദ്, ആര്‍.കെ മുനീര്‍, ടി.കെ.എ ലത്തീഫ്, എം.കെ.സി കുട്ട്യാലി, സി.എച്ച് ഇബ്രാഹീം കുട്ടി, മുനീര്‍ കുളങ്ങര, ഹുസൈന്‍ കമ്മന, അഹമ്മദ് കുട്ടി കുറ്റിക്കാട്ടൂര്‍, ടി.കെ ഇബ്രാഹീം, കെ.കുഞ്ഞലവി, റഫീഖ് ചാലിക്കര, ടി.എം അബ്ദുള്ള, സജീര്‍ പേരാമ്പ്ര, സി.ടി നൗഫല്‍, ഖാസിം മാളിക്കണ്ടി, ഖാലിദ് എടവന, സി. സൂപ്പി, എം.സി അഫ്‌സല്‍, എന്‍.കെ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു. ചേറമ്പറ്റ മമ്മു സ്വാഗതവും മൊയ്തു പുറമണ്ണില്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70099/pravasi-sangam-wants-to-grant-welfare-pension-to-expatriates-who-have-crossed-60-years-of-age)