---
title: "അസത്യ പ്രചരണത്തില്‍ നിന്ന് എംഎല്‍എ പിന്മാറണം; കോണ്‍ഗ്രസ് "
english_title: "MLA should withdraw from false propaganda; Congress perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70184/mla-should-withdraw-from-false-propaganda-congress-perambra"
published_at: "2022-09-23T11:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d4e776964f_1perambra.jpg"
keywords: []
---

# അസത്യ പ്രചരണത്തില്‍ നിന്ന് എംഎല്‍എ പിന്മാറണം; കോണ്‍ഗ്രസ് 

> **Lead Summary:** **പേരാമ്പ്ര:** ക്രമസമാധാനം തകര്‍ക്കാന്‍ എം എല്‍ എ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ്.

## Article Content

**പേരാമ്പ്ര:** ക്രമസമാധാനം തകര്‍ക്കാന്‍ എം എല്‍ എ ബോധപൂര്‍വ്വം ശ്രമം നടത്തുകയാണെന്ന് കോണ്‍ഗ്രസ്.

നൊച്ചാട് എഎല്‍പി സ്‌കൂള്‍ അധ്യാപകനും നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായ സി.കെ. അജീഷ് വിമാനത്താവളത്തില്‍ മുഖ്യമന്ത്രിയെ വധിക്കാന്‍ ശ്രമിച്ച കേസ്സില്‍ പ്രതിയെന്ന രൂപത്തില്‍ അദ്ദേഹത്തിനെതിരെ പരാതി നല്‍കിയ എം എല്‍ എ ടി.പി രാമകൃഷ്ണന്‍ പേരാമ്പ്രയിലെ ക്രമസമാധാനനില തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാക്കളായ മുനീര്‍ എരവത്ത്, രാജന്‍ മരുതേരി, കെ. മധു കൃഷ്ണന്‍ , പി.എം. പ്രകാശന്‍ എന്നിവര്‍ ആരോപിച്ചു.

സി.പി. എമ്മിന്റെ തെറ്റായ നയങ്ങളില്‍ പ്രതിഷേധിച്ചാണ് അജീഷ് സിപിഎമ്മില്‍ നിന്ന് രാജിവെച്ചതെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു.

ഭരണസ്വാധീനമുപയോഗിച്ച് ഒരു പൊതു പ്രവര്‍ത്തകനായ അജീഷിനെ ജോലിയില്‍ നിന്ന് പുറത്താക്കാനുള്ള എം എല്‍ എ യുടെ നീക്കങ്ങള്‍ക്ക് വിദ്യാഭ്യാസ വകുപ്പ് കൂട്ടുനിന്നാല്‍ ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും അജീഷിനെതിരെ എം എല്‍ എ ഉള്‍പ്പെടെയുള്ളവര്‍ നടത്തുന്ന നുണപ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70184/mla-should-withdraw-from-false-propaganda-congress-perambra)