---
title: "വോയ്‌സ് ഓഫ് പെരുവയല്‍ ലഹരി വിരുദ്ധ ക്ലാസ്സും അനുമോദന ചടങ്ങും സംഘടിപ്പിച്ചു"
english_title: "Voice of Peru organized an anti-drug class and felicitation ceremony"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70202/voice-of-peru-organized-an-anti-drug-class-and-felicitation-ceremony"
published_at: "2022-09-23T12:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632d5e127e39a_1peruvayal.jpg"
keywords: []
---

# വോയ്‌സ് ഓഫ് പെരുവയല്‍ ലഹരി വിരുദ്ധ ക്ലാസ്സും അനുമോദന ചടങ്ങും സംഘടിപ്പിച്ചു

> **Lead Summary:** **വേളം പെരുവയല്‍: **വോയ്‌സ് ഓഫ് പെരുവയലിന്റെ നേതൃത്വത്തില്‍ വേളം പെരുവയലില്‍ ലഹരി വിരുദ്ധ ക്ലാസ്സും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ കെ. പ്രദീപനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

## Article Content

**വേളം പെരുവയല്‍: **വോയ്‌സ് ഓഫ് പെരുവയലിന്റെ നേതൃത്വത്തില്‍ വേളം പെരുവയലില്‍ ലഹരി വിരുദ്ധ ക്ലാസ്സും വിശിഷ്ട സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡല്‍ നേടിയ കെ. പ്രദീപനെ ആദരിക്കല്‍ ചടങ്ങും സംഘടിപ്പിച്ചു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നയീമ കുളമുള്ളതില്‍ പരിപാടി ഉല്‍ഘാടനം ചെയ്തു. പി.പി. ദിനേശന്‍ അധ്യക്ഷത വഹിച്ചു. റിട്ട: എക്‌സൈസ് ഓഫീസര്‍ കെ.സി. കരുണാകരന്‍ ലഹരിവിരുദ്ധ ക്ലാസ്സ് എടുത്തു. പുതുശ്ശേരി ശ്രീജിത്ത് കെ. പ്രദീപനെ പൊന്നാടയണിയിച്ചു.

ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ തായന ബാലാമണി, സി.പി. ഫാത്തിമ, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ വി.എം. ദിനേശന്‍, എം. മൂസ്സ, ടി. സുരേഷ്, സി. ഹബീബ്, കെ.കെ. നൗഷാദ് തുടങ്ങിയവര്‍ സംസാരിച്ചു.

വോയ്‌സ് ഓഫ് പെരുവയല്‍ സെക്രട്ടറി പി. സുനില്‍കുമാര്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ സി.പി. ബാബു നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70202/voice-of-peru-organized-an-anti-drug-class-and-felicitation-ceremony)