---
title: "തലമുറ സംഗമം പഴയകാല ലീഗ് നേതാക്കളുടെ ഒത്തുചേരലിന് വേദിയായി "
english_title: "The Samantha Sangam was a gathering place for the old League leaders"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70302/the-samantha-sangam-was-a-gathering-place-for-the-old-league-leaders"
published_at: "2022-09-23T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dc0897cfc3_OBIT_CARD_JPG.JPG"
keywords: []
---

# തലമുറ സംഗമം പഴയകാല ലീഗ് നേതാക്കളുടെ ഒത്തുചേരലിന് വേദിയായി 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറ സംഗമം ത്യാഗിവര്യരായ പഴയകാല ലീഗ് നേതാക്കളുടെ ഒത്തുചേരലിന് വേദിയായി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച തലമുറ സംഗമം ത്യാഗിവര്യരായ പഴയകാല ലീഗ് നേതാക്കളുടെ ഒത്തുചേരലിന് വേദിയായി.

പച്ചപ്പതാകയുടെ സന്ദേശവുമായി ഇറങ്ങിത്തിരിച്ചപ്പോള്‍ നേരിട്ട കയ്‌പേറിയ അനുഭവങ്ങള്‍ പലരും പങ്കുവെച്ചു. ജീവിതം കൊണ്ട് ലീഗിനെ അടയാളപ്പെടുത്തിയവരുടെ ഓര്‍മ്മകള്‍ക്കു മുന്നില്‍ സദസ്സ് പുളകമണിഞ്ഞു.

രാഷ്ട്രീയ എതിരാളികളുടെ മര്‍ദ്ദനമുറകള്‍ ഓര്‍ത്തെടുക്കുമ്പോള്‍ പലരുടെയും കണ്ണുകള്‍ ഈ റനണിഞ്ഞു. മലയോര മണ്ണില്‍ ഹരിത രാഷ്ട്രീയം പിന്നിട്ട ചരിത്രത്തിന്റെ നാള്‍വഴികള്‍ പഴയ തലമുറ വിശദീകരിച്ചു.

ഇതു ശ്രവിച്ച പുതു തലമുറ ആവേശം കൊണ്ടു. സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടറി സി.പി ചെറിയ മുഹമ്മദ് തലമുറ സംഗമം ഉദ്ഘാടനം ചെയ്തു.

കേന്ദ്രം ഭരിക്കുന്ന ബിജെപി സര്‍ക്കാറും സംസ്ഥാനത്തെ സിപിഎമ്മും തങ്ങളുടെ പ്രത്യയ ശാസ്ത്ര കാഴ്ചപ്പാടുകള്‍ അടിച്ചേല്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ആനേരി നസീര്‍ അധ്യക്ഷനായി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സി.കെ സുബൈര്‍ മുഖ്യ പ്രഭാഷണം നടത്തി. ടി.കെ ഇബ്രാഹീം, മൂസ കോത്തമ്പ്ര, കുന്നങ്ങാത്ത് മൊയ്തീന്‍, വി.പി അബ്ദുസ്സലാം, ആര്‍.കെ മൂസ, കെ.പി റസാഖ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70302/the-samantha-sangam-was-a-gathering-place-for-the-old-league-leaders)