---
title: "ജില്ലാ തല ഐ.ടി.ഇ വോളിബോള്‍; ടീം മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്മാരായി "
english_title: "District Level ITE Volleyball; Team Mappayyur Salafi TTI Runners Up Champions"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70326/district-level-ite-volleyball-team-mappayyur-salafi-tti-runners-up-champions"
published_at: "2022-09-23T21:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632dd4f0794f1_OBIT_CARD_JPG.JPG"
keywords: []
---

# ജില്ലാ തല ഐ.ടി.ഇ വോളിബോള്‍; ടീം മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്മാരായി 

> **Lead Summary:** **മേപ്പയ്യൂര്‍: **ഡി.എച്ച് ഐ.ടി.ഇ വാണിമേലില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ലാ തല ഐ.ടി.ഇ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്മാരായി.

## Article Content

**മേപ്പയ്യൂര്‍: **ഡി.എച്ച് ഐ.ടി.ഇ വാണിമേലില്‍ വെച്ച് നടന്ന കോഴിക്കോട് ജില്ലാ തല ഐ.ടി.ഇ വോളിബോള്‍ ടൂര്‍ണ്ണമെന്റില്‍ ടീം മേപ്പയ്യൂര്‍ സലഫി ടി.ടി.ഐ റണ്ണേഴ്‌സ് അപ്പ് ചാമ്പ്യന്മാരായി.

എം.കെ ഫസലുറഹ്മാന്‍, അബ്ദുള്‍ ജലാല്‍, പി.എസ് അനുമോദ്, മുഹമ്മദ് റാഫി, മുഹമ്മദ് സുഹൈല്‍, ആകാശ്, ഗൗതം ഹാഷ്മി, അഭിനവ്, നവീന്‍ എന്നിവരടങ്ങുന്ന ടീം ആണ് മേപ്പയ്യൂര്‍ സലഫി ടി.ടി.ഐക്ക് വേണ്ടി റണ്ണേഴ്‌സ് അപ്പ് ട്രോഫി കരസ്ഥമാക്കിയത്.

പി.എസ് അനുമോദിനെ മികച്ച ഓള്‍ റൗണ്ടറായും, അബ്ദുള്‍ ജലാലിനെ മികച്ച ലിബറോ ആയും തെരഞ്ഞെടുത്തു. കോളജ് കായികാധ്യാപകന്‍ സഫാദ് ആണ് ടീമിനെ പരിശീലിപ്പിച്ചത്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70326/district-level-ite-volleyball-team-mappayyur-salafi-tti-runners-up-champions)