---
title: "കലാമിന്റെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പണവും ഒത്തുചേരലും "
english_title: "Consecration and Gathering of Half-Body Statue of Kalam perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70476/consecration-and-gathering-of-half-body-statue-of-kalam-perambra"
published_at: "2022-09-24T15:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/632edaa7006b5_1phss.jpg"
keywords: []
---

# കലാമിന്റെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പണവും ഒത്തുചേരലും 

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡോ: എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പണവും 92 എസ്എസ്എല്‍സി ബാച്ചിന്റെ ഒത്തുചേരലും സംഘടിപ്പിക്കുന്നു.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഡോ: എ.പി.ജെ. അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പണവും 92 എസ്എസ്എല്‍സി ബാച്ചിന്റെ ഒത്തുചേരലും സംഘടിപ്പിക്കുന്നു.

92 എസ്എസ്എല്‍സി ബാച്ച് എന്ന വാട്‌സ്ആപ്പ് കൂട്ടായ്മയാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഒരു സഹപാഠി ബന്ധത്തിലുപരി പ്രിയപ്പെട്ട കൂട്ടുകാരുടെ സുഖത്തിലും ദു:ഖത്തിലും പരമാവധി എത്തിച്ചേരാന്‍ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ഏതാണ്ട് 30 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിദ്യാലത്തിന്റെ പടിയിറങ്ങിപ്പോയി 5 വര്‍ഷത്തിനിപ്പുറം ഒത്തുചേര്‍ന്നപ്പോള്‍ അത് ആത്മബന്ധത്തിനപ്പുറം ഒരു കൂടപ്പിറപ്പുകളാവുകയായിരുന്നു. കൊറോണ എന്ന മഹാമാരിക്കിടയില്‍ തളര്‍ന്നു പോയ പ്രിയ കൂട്ടുകാര്‍ക്ക് കൈത്താങ്ങാവാന്‍ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്.

ഒറ്റക്കാവില്ല ഒരു സഹപാഠിയും' കരുതലാവാന്‍ ചേര്‍ത്ത് പിടിക്കാന്‍ ഈ കൂട്ടായ്മക്ക് സാധിച്ചിട്ടുണ്ട്. ഈ ഒക്ടോബര്‍ 5 ന് പേരാമ്പ്ര ഹയര്‍ സെക്കന്ററി സ്‌കൂള്‍ മുറ്റത്ത് സ്വപ്ന ചിറകുകള്‍ക്ക് നിറം പകരാന്‍ പഠിപ്പിച്ച ഡോ: എ.പി.ജെ.അബ്ദുള്‍ കലാമിന്റെ അര്‍ദ്ധകായ പ്രതിമ സമര്‍പ്പിക്കുന്നു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്റെ സാന്നിധ്യത്തില്‍ കേരളക്കരയുടെ പ്രിയ സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ രഞ്ജിത്ത് അനാഛാദനം ചെയ്യുന്നു. കൂടെ സഹപാഠിയായ ബിനു സനല്‍ രചിച്ച 'കഥച്ചില്ലയിലെ നിലാക്കൂട് ' കഥാസമാഹാരത്തിന്റെ പ്രകാശനവും നടക്കും.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70476/consecration-and-gathering-of-half-body-statue-of-kalam-perambra)