---
title: "ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതകള്‍ രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണം; ഫാത്തിമ മുസഫര്‍"
english_title: "Women must gain political empowerment to protect democratic rights; Fatima Muzaffar perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70673/women-must-gain-political-empowerment-to-protect-democratic-rights-fatima-muzaffar-perambra"
published_at: "2022-09-25T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63303837a2064_1vanitha.jpg"
keywords: []
---

# ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതകള്‍ രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണം; ഫാത്തിമ മുസഫര്‍

> **Lead Summary:** ** പേരാമ്പ്ര:** ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതകള്‍ രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണമെന്ന് ഫാത്തിമ മുസഫര്‍. ഫാസിസ്റ്റ് ഭരണത്തിനു കീഴില്‍ രാജ്യം ഭീഷണിയായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീ സമൂഹം രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണമെന്ന് വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍ അഭിപ്രായപ്പെട്ടു.

## Article Content

** പേരാമ്പ്ര:** ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ വനിതകള്‍ രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണമെന്ന് ഫാത്തിമ മുസഫര്‍. ഫാസിസ്റ്റ് ഭരണത്തിനു കീഴില്‍ രാജ്യം ഭീഷണിയായ സാഹചര്യത്തിലൂടെ കടന്നുപോകുമ്പോള്‍ ജനാധിപത്യാവകാശങ്ങള്‍ സംരക്ഷിക്കാന്‍ സ്ത്രീ സമൂഹം രാഷ്ട്രീയ ശാക്തീകരണം ആര്‍ജിക്കണമെന്ന് വനിതാ ലീഗ് ദേശീയ പ്രസിഡന്റ് ഫാത്തിമ മുസഫര്‍ അഭിപ്രായപ്പെട്ടു.

പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തോടനുബന്ധിച്ചു നടന്ന വനിതാ മീറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന്റെ ഭാഗമായി നടന്ന വനിതാ സംഗമത്തില്‍ നൂറു ശതമാനവും സ്ത്രീകള്‍മാത്രമായിരുന്നു.

കെ. മറിയം അധ്യക്ഷത വഹിച്ചു. വനിതാ ലീഗ് സംസ്ഥാന പ്രസിഡന്റ് സുഹ്‌റ മമ്പാട് മുഖ്യ പ്രഭാഷണം നടത്തി.

വനിതാ ലീഗ് സംസ്ഥാന ജന. സെക്രട്ടറി അഡ്വ. പി. കുല്‍സു, ഫസീല ഫാത്തിമ ചെന്നൈ, ഷറഫുന്നിസ, എ.വി. സക്കീന, കെ. ആയിഷ, കെ.കെ. ഫാത്തിമ, റിസ്‌വാന ഷെറിന്‍, സക്കീന ഗഫൂര്‍, കെ.പി. ജമീല എന്നിവര്‍ സംസാരിച്ചു.

മണ്ഡലം വനിതാ ലീഗ് പ്രസിഡന്റ് സൗഫി താഴെക്കണ്ടി സ്വാഗതം ജന. സെക്രട്ടറി ഷര്‍മിന കോമത്ത് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70673/women-must-gain-political-empowerment-to-protect-democratic-rights-fatima-muzaffar-perambra)