---
title: "സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ചക്കിട്ടപാറ ഏഴാം വാര്‍ഡ് വികസന സമിതി "
english_title: "Chakkittapara 7th Ward Development Committee organized a free eye examination camp"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70705/chakkittapara-7th-ward-development-committee-organized-a-free-eye-examination-camp"
published_at: "2022-09-25T19:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633060dca539f_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ചക്കിട്ടപാറ ഏഴാം വാര്‍ഡ് വികസന സമിതി 

> **Lead Summary:** **ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് ചെങ്കോട്ടക്കൊല്ലി സാംസ്‌കാരിക നിലയില്‍ വച്ച് സൗജന്യ നേത്ര രോഗ പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാംപും നടത്തി.

## Article Content

**ചക്കിട്ടപാറ: **ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് ഏഴാം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കോഴിക്കോട് കോംട്രസ്റ്റ് കണ്ണാശുപത്രിയുമായി സഹകരിച്ച് ചെങ്കോട്ടക്കൊല്ലി സാംസ്‌കാരിക നിലയില്‍ വച്ച് സൗജന്യ നേത്ര രോഗ പരിശോധനയും തിമിര ശസ്ത്രക്രിയ നിര്‍ണ്ണയ ക്യാംപും നടത്തി.

ഡോ. അര്‍ഷ കെ.ജോസിയുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. പെരുവണ്ണാമൂഴി എസ്.ഐ ആര്‍.സി ബിജു ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെംബര്‍ രാജേഷ് തറവട്ടത്ത് അധ്യക്ഷം വഹിച്ചുനായി.

അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍, ഷീനാ റോബിന്‍, ഷീബ മനോജ്, അനിത, തങ്കമണി, ബാലകൃഷ്ണന്‍, സുനിതഷിജു, ബിന്ദുജയന്‍, നീന ബാബു, ലിസി പൗലോസ്, ബിനി, സജിനി എന്നിവര്‍ സംസാരിച്ചു. 170 പേര്‍ ക്യാംപില്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70705/chakkittapara-7th-ward-development-committee-organized-a-free-eye-examination-camp)