---
title: "കല്പത്തൂര്‍ എ.യു.പി സ്‌കൂളിലെ ഈ വര്‍ഷത്തെ കായിക മേളക്ക് തിരിതെളിഞ്ഞു "
english_title: "This year's sports fair at Kalpathoor AUP School has been lit up"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70712/this-years-sports-fair-at-kalpathoor-aup-school-has-been-lit-up"
published_at: "2022-09-25T20:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6330687037877_OBIT_CARD_JPG.JPG"
keywords: []
---

# കല്പത്തൂര്‍ എ.യു.പി സ്‌കൂളിലെ ഈ വര്‍ഷത്തെ കായിക മേളക്ക് തിരിതെളിഞ്ഞു 

> **Lead Summary:** **പേരാമ്പ്ര: **കല്പത്തൂര്‍ എ.യു.പി സ്‌കൂളിലെ ഈ വര്‍ഷത്തെ കായിക മേള നൊച്ചാട് പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ച് നടന്നു. പി.ടി.എ പ്രസിഡണ്ട് തിരികൊളുത്തിയ ദീപശിഖ വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുള്‍ സലാം ഏറ്റു വാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാമ്പ്ര: **കല്പത്തൂര്‍ എ.യു.പി സ്‌കൂളിലെ ഈ വര്‍ഷത്തെ കായിക മേള നൊച്ചാട് പഞ്ചായത്ത് ഇഎംഎസ് സ്റ്റേഡിയത്തില്‍ വച്ച് നടന്നു. പി.ടി.എ പ്രസിഡണ്ട് തിരികൊളുത്തിയ ദീപശിഖ വാര്‍ഡ് മെമ്പര്‍ പി.പി അബ്ദുള്‍ സലാം ഏറ്റു വാങ്ങിക്കൊണ്ട് ഉദ്ഘാടനം ചെയ്തു.

സ്‌കൂള്‍ മാനേജര്‍ രാജഗോപാലന്‍ നായര്‍, പിടിഎ വൈസ് പ്രസിഡണ്ട് ശശിഗംഗോത്രി, എംപിടിഎ ഭാരവാഹികള്‍, രക്ഷിതാക്കള്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. പ്രധാനാധ്യാപിക ചടങ്ങില്‍ അധ്യക്ഷയായി. നാട്ടുകാരുടെ പിന്തുണ മേളക്ക് ആവേശം പകര്‍ന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70712/this-years-sports-fair-at-kalpathoor-aup-school-has-been-lit-up)