---
title: "ലഹരി വ്യാപനം; ജാഗ്രതാ സമിതിയുമായി കൈതക്കല്‍ സൗപര്‍ണ്ണിക തിയറ്റേര്‍സ് "
english_title: "Addiction prevalence; Kaitakkal Sauparnika Theaters with Vigilance Committee"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70717/addiction-prevalence-kaitakkal-sauparnika-theaters-with-vigilance-committee"
published_at: "2022-09-25T20:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63306db8e62d4_OBIT_CARD_JPG.JPG"
keywords: []
---

# ലഹരി വ്യാപനം; ജാഗ്രതാ സമിതിയുമായി കൈതക്കല്‍ സൗപര്‍ണ്ണിക തിയറ്റേര്‍സ് 

> **Lead Summary:** **പേരാമ്പ്ര:** സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കലിന്റെ ആഭിമുഖ്യത്തില്‍ ലഹരി വ്യാപനത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ബോധവത്കരണ ക്ലാസും യോദ്ധാവ് പദ്ധതി വിശദീകരണവും പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ നിര്‍വ്വര്‍ഹിച്ചു.

## Article Content

**പേരാമ്പ്ര:** സൗപര്‍ണ്ണിക തിയറ്റേര്‍സ് കൈതക്കലിന്റെ ആഭിമുഖ്യത്തില്‍ ലഹരി വ്യാപനത്തിനെതിരെ ജാഗ്രതാ സമിതി രൂപീകരിച്ചു. ബോധവത്കരണ ക്ലാസും യോദ്ധാവ് പദ്ധതി വിശദീകരണവും പേരാമ്പ്ര സബ് ഇന്‍സ്‌പെക്ടര്‍ ഹരികൃഷ്ണന്‍ നിര്‍വ്വര്‍ഹിച്ചു.

ചടങ്ങില്‍ കെ.സി സുഭാഷ് സ്വാഗതം പറഞ്ഞു. കെ. അഭിലാഷ് അദ്ധ്യക്ഷനായി. എന്‍വൈകെ പേരാമ്പ്ര ബ്ലോക്ക് കോഡിനേറ്റര്‍മാരായ സ്വാതി, കീര്‍ത്തന എന്നിവര്‍ പങ്കെടുത്തു. യുവാക്കളെ കൂടുതലായി ഉള്‍ക്കൊള്ളിച്ചു കൊണ്ട് കമ്മറ്റി രൂപീകരിച്ചു. കണ്‍വീനര്‍ രാഗി സന്തോഷ് ചെയര്‍മാന്‍, കാര്‍ത്തികേയന്‍ തയുള്ളതില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70717/addiction-prevalence-kaitakkal-sauparnika-theaters-with-vigilance-committee)