---
title: "എന്‍എസ്എസ് ദിനാചരണവും ഫ്രീഡം വാള്‍ സമര്‍പ്പണവും"
english_title: "NSS Day Celebration and Freedom Wall Dedication"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70724/nss-day-celebration-and-freedom-wall-dedication"
published_at: "2022-09-25T20:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63307420c0961_OBIT_CARD_JPG.JPG"
keywords: []
---

# എന്‍എസ്എസ് ദിനാചരണവും ഫ്രീഡം വാള്‍ സമര്‍പ്പണവും

> **Lead Summary:** ** പേരാമ്പ്ര: **കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തീര്‍ത്ത ഫ്രീഡം വാള്‍ സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി നിര്‍വഹിച്ചു.

## Article Content

** പേരാമ്പ്ര: **കായണ്ണ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ നാഷണല്‍ സര്‍വീസ് സ്‌കീമിന്റെ നേതൃത്വത്തില്‍ എന്‍എസ്എസ് ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. പരിപാടിയുടെ ഉദ്ഘാടനവും സ്വാതന്ത്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷികത്തിന്റെ ഭാഗമായി തീര്‍ത്ത ഫ്രീഡം വാള്‍ സമര്‍പ്പണവും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി.കെ ശശി നിര്‍വഹിച്ചു.

സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ ഷാമിനി അധ്യക്ഷയായി. കേരള സര്‍ക്കാര്‍ ജീവകാരുണ്യ പദ്ധതി വീകെയറിന്റെ യൂണിറ്റ്തല പ്രഖ്യാപനം ഗ്രാമപഞ്ചായത്തംഗം കെ.വി ബിന്‍ഷ നടത്തി.

സ്‌കൂള്‍ വികസന സമിതി കണ്‍വീനറും ഗ്രാമപഞ്ചായത്ത് അംഗവുമായ പി.കെ ഷിജു ഉപഹാര സമര്‍പ്പണം നടത്തി. ഗ്രാമ പഞ്ചായത്തംഗം ജയപ്രകാശ് കായണ്ണ ക്യാമ്പ് മാഗസീന്‍ പ്രകാശനം ചെയ്തു.

ഹെഡ് മാസ്റ്റര്‍ കെ.വി പ്രമോദ്, എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ഡോ എം.എം സുബീഷ്, പി.ടി.എ എക്‌സിക്യൂട്ടിവ് അംഗം ബീന, സചിത്രന്‍ പേരാമ്പ്ര, കെ.ജി ഷീനുരാജ്, സിബി അലക്‌സ്, ടി.ആര്‍.ബിനോയ്, ടി. ഭവിത, അര്‍.ഗായത്രി, അനുസ്മിയബാബു എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70724/nss-day-celebration-and-freedom-wall-dedication)