---
title: "പണ്ഡിറ്റ് ദിനദയാല്‍ ജയന്തി ആഘോഷിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം 89ാം ബുത്ത് കമ്മിറ്റി"
english_title: "BJP Perampra Mandal 89th Booth Committee Celebrating Pandit Dinadayal Jayanti"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70733/bjp-perampra-mandal-89th-booth-committee-celebrating-pandit-dinadayal-jayanti"
published_at: "2022-09-25T21:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633083fee0304_OBIT_CARD_JPG.JPG"
keywords: []
---

# പണ്ഡിറ്റ് ദിനദയാല്‍ ജയന്തി ആഘോഷിച്ച് ബിജെപി പേരാമ്പ്ര മണ്ഡലം 89ാം ബുത്ത് കമ്മിറ്റി

> **Lead Summary:** ** പേരാമ്പ്ര :** ഭാരതിയ ജന സംഘം മുന്‍ അഖിലേന്ത്യ പ്രസിഡണ്ടും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവും ചിന്തകനും ദാര്‍ശനികനുമായിരുന്ന പണ്ഡിറ്റ് ദിന ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനം ബിജെപി പേരാമ്പ്ര മണ്ഡലം 89 ആം ബുത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആചരിച്ചു.

## Article Content

** പേരാമ്പ്ര :** ഭാരതിയ ജന സംഘം മുന്‍ അഖിലേന്ത്യ പ്രസിഡണ്ടും ഏകാത്മ മാനവ ദര്‍ശനത്തിന്റെ ഉപഞ്ജാതാവും ചിന്തകനും ദാര്‍ശനികനുമായിരുന്ന പണ്ഡിറ്റ് ദിന ദയാല്‍ ഉപാദ്ധ്യായയുടെ ജന്മദിനം ബിജെപി പേരാമ്പ്ര മണ്ഡലം 89 ആം ബുത്ത് കമ്മിറ്റിയുടെ നേത്യത്വത്തില്‍ ആചരിച്ചു.

ദിനദയാല്‍ അനുസ്മരണം പ്രഭാഷണം, പുഷ്പാര്‍ച്ചന, വൃക്ഷ തൈനടല്‍, പ്രധാനമന്ത്രിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ മന്‍കി ബാത്ത് ശ്രവിക്കല്‍ എന്നിവ പരിപാടിയുടെ ഭാഗമായി നടത്തി. ആവള കുട്ടോത്ത് നടന്ന പരിപാടി ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ് ഉദ്ഘാടനം ചെയ്തു.

ആധുനിക ഭാരതത്തിന്റെ കുതിപ്പിന് പിന്നില്‍ ദിന ദയാല്‍ ഉപാദ്ധ്യായയുടെ ദര്‍ശനങ്ങളും ചിന്തകളുമാണെന്ന് കെ.കെ രജീഷ് ചുണ്ടിക്കാട്ടി. നരേന്ദ്ര മോദി സര്‍ക്കാറിന്റെ ജനപ്രിയ പദ്ധതികള്‍ ദിന ദയാലിന്റെ കാഴ്ചപാടാണ്.

അന്ത്യേദയപദ്ധതി അദ്ദേഹത്തിന്റെ സ്വപ്നമായിരുന്നെന്നും കെ.കെ രജിഷ് അഭിപ്രായപ്പെട്ടു. ടി.പി ദാമോധരന്‍ നായര്‍ അദ്ധ്യക്ഷനായി. ശ്രിഗേഷ് കുട്ടോത്ത്, വി.പി ഭാസ്‌ക്കരന്‍, ടി.എച്ച് ബാലകൃഷ്ണന്‍ നായര്‍, ബിന സുനില്‍, ജ്യോസന ശ്രീഗേഷ്, ടി.പി ഗിത, ടി.പി അരുണ്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70733/bjp-perampra-mandal-89th-booth-committee-celebrating-pandit-dinadayal-jayanti)