---
title: "ജില്ലാസമ്മേളന ഭാഗമായി കർഷക സംഘം പന്തിരിക്കരയിൽ കാർഷിക സെമിനാർ നടത്തി"
english_title: "As part of the district conference,The Farmers' Association conducted an agricultural seminar at Pandirikara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70823/as-part-of-the-district-conferencethe-farmers-association-conducted-an-agricultural-seminar-at-pandirikara"
published_at: "2022-09-26T13:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633159be12323_karshakasangampanthirikkara.jpg"
keywords: []
---

# ജില്ലാസമ്മേളന ഭാഗമായി കർഷക സംഘം പന്തിരിക്കരയിൽ കാർഷിക സെമിനാർ നടത്തി

> **Lead Summary:** ** പന്തിരിക്കര**: സെപ്റ്റംബർ 29,30ന് പേരാബ്രയിൽ നടക്കുന്ന കർഷക സംഘം ജില്ലാസമ്മേളന ഭാഗമായി പന്തിരിക്കരയിൽ കാർഷിക സെമിനാർ നടത്തി.

## Article Content

** പന്തിരിക്കര**: സെപ്റ്റംബർ 29,30ന് പേരാബ്രയിൽ നടക്കുന്ന കർഷക സംഘം ജില്ലാസമ്മേളന ഭാഗമായി പന്തിരിക്കരയിൽ കാർഷിക സെമിനാർ നടത്തി.

കാർഷിക മേഖലയിലെ പ്രശ്നങ്ങൾ എന്ന വിഷയത്തിൽ ഹരിത കേരള മിഷൻ കോ-ഓഡിനേറ്ററും കൃഷി അസിസ്റ്റന്റ് ഡയറക്റ്ററുമായ പി. പ്രകാശ് ക്ലാസെടുത്തു.

സെമിനാറിൽ കർഷക സംഘം മേഖലാ പ്രസിഡണ്ട് പി.സി സന്തോഷ് അദ്ധ്യക്ഷത വഹിച്ചു. കർഷക സംഘം ഏരിയാ പ്രസിഡണ്ട് സി.പി. രഘുനാഥ്, കെ. എം  നാണു  എന്നിവർ സംസാരിച്ചു. അബ്ദുൾ സലാം സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70823/as-part-of-the-district-conferencethe-farmers-association-conducted-an-agricultural-seminar-at-pandirikara)