---
title: "മുസ്ലിം ലീഗ് സമ്മേളന സമാപനം: ഉജ്ജ്വല റാലിയുമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് "
english_title: "Muslim League Conference Concludes: Perampra Constituency Muslim League with a lively rally"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/70949/muslim-league-conference-concludes-perampra-constituency-muslim-league-with-a-lively-rally"
published_at: "2022-09-26T21:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6331c82e5465d_OBIT_CARD_JPG.JPG"
keywords: []
---

# മുസ്ലിം ലീഗ് സമ്മേളന സമാപനം: ഉജ്ജ്വല റാലിയുമായി പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ നടന്ന റാലി ഉജ്ജ്വലമായി. 10 പഞ്ചായത്തുകള്‍ പ്രത്യേകം ബാനറുകള്‍ക്കു പിന്നില്‍ പതാകകളേന്തി അണിനിരന്നു.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര നിയോജക മണ്ഡലം മുസ്ലിം ലീഗ് സമ്മേളനത്തിന് സമാപനം കുറിച്ച് ഇന്ന് വൈകിട്ട് പേരാമ്പ്രയില്‍ നടന്ന റാലി ഉജ്ജ്വലമായി. 10 പഞ്ചായത്തുകള്‍ പ്രത്യേകം ബാനറുകള്‍ക്കു പിന്നില്‍ പതാകകളേന്തി അണിനിരന്നു.

ബാന്റ് വാദ്യവും ദഫ് സംഘവും കോല്‍ക്കളിയും ഗാനാലാപനവും റാലിയെ ആകര്‍ഷകമാക്കി. പേരാമ്പ്ര മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നിന്ന് ആരംഭിച്ച റാലിക്ക് ജില്ലാ ലീഗ് വൈസ് പ്രസിഡന്റ് എസ്.പി കുഞ്ഞമ്മദ്, സെക്രട്ടറി സി.പി.എ അസീസ്, ജില്ലാ യൂത്ത് ലീഗ് പ്രസിഡന്റ് മിസ് ഹബ് കീഴരിയൂര്‍, മണ്ഡലം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍, ജന.സെക്രട്ടറി ടി.കെ.എ ലത്തീഫ്, ട്രഷറര്‍ എം.കെ.സി കുട്ട്യാലി, ഒ.മമ്മു, വി.വി.എം ബഷീര്‍, മുനീര്‍ കുളങ്ങര, പി.ടി അഷ്‌റഫ്, ആനേരി നസീര്‍, വി.പി റിയാസു സലാം, മൂസ കോത്തമ്പ്ര, ടി.കെ ഇബ്രാഹിം, സയ്യിദലി തങ്ങള്‍, പി.സി മുഹമ്മദ് സിറാജ്, ശിഹാബ് കന്നാട്ടി, എസ്.കെ അസ്സയിനാര്‍, കല്ലൂര്‍ മുഹമ്മദലി, നിയാസ് കക്കാട്, ദില്‍ഷാദ് കുന്നിക്കല്‍, എം.കെ ഫസലുറഹ്മാന്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/70949/muslim-league-conference-concludes-perampra-constituency-muslim-league-with-a-lively-rally)