Sep 26, 2022 10:23 PM

പേരാമ്പ്ര: തൊണ്ണൂറ്റി എട്ടാമത്തെ വയസ്സിലും പുസ്തകത്തെ സ്‌നേഹിച്ച വായന മുത്തശ്ശി വിടവാങ്ങി. പ്രായം തളര്‍ത്താത്ത കൂത്താളി തെക്കേവീട്ടിലെ ലക്ഷ്മി അമ്മയുടെ വായനശീലം ശ്രദ്ധേയമായിരുന്നു. ഒരു ദിവസം ചുരുങ്ങിയത് ഒരു പുസ്തകമെങ്കിലും വായിക്കും.

വീഴ്ചയില്‍ ഉണ്ടായ അപകടത്തില്‍ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യുന്നതുവരെ ഇത് തുടര്‍ന്നു. കൂത്താളി ഇഎംഎസ് വായനശാലയില്‍ നിന്നും ലൈബ്രറികളില്‍ നിന്നും പുസ്തക സ്‌നേഹികള്‍ എത്തിക്കുന്ന ബുക്കുകളും മാസികകകളും വായിക്കും.

സ്വാതന്ത്ര്യ സമരകഘട്ടത്തില്‍ വീട്ടിനടുത്തുള്ള 1942ല്‍ ഉണ്ടായിരുന്ന കൂത്താളിയിലെ ദേശിയ വായന ശാലയില്‍ നിന്നും തുടങ്ങിയ വായന ശീലമാണ് തുടര്‍ന്നത്. വായനാശീലം മറന്ന് സ്മാര്‍ട്ട്ഫോണുകളിലേക്ക് ഒതുങ്ങിയ പുതു തലമുറയുടെ ഇടയില്‍ വായനയുടെ പ്രാധാന്യം എറെ പകര്‍ന്നു നല്‍കിയിരുന്നു ഈ മുത്തശ്ശി.

Reading grandmother who loved books even at the age of ninety-eight in memories

Next TV

Top Stories