---
title: "ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു "
english_title: "Organized anti-drug awareness class karayad"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71038/organized-anti-drug-awareness-class-karayad"
published_at: "2022-09-27T11:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633297df237c1_1bhotha.jpg"
keywords: []
---

# ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു 

> **Lead Summary:** **കാരയാട്:** കാരയാട് തറമ്മലങ്ങാടി ശാഖാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

## Article Content

**കാരയാട്:** കാരയാട് തറമ്മലങ്ങാടി ശാഖാ എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്സ് സംഘടിപ്പിച്ചു.

സിവില്‍ എക്‌സൈസ് ഓഫീസര്‍ ടി. ഷിജു ക്ലാസ്സ് എടുത്തു. ലഹരിക്കടിമപ്പെടുന്ന കൗമാരം സമൂഹത്തിനും കുടുംബത്തിനും ബാധ്യതയായി മാറുന്നു ഇതിനെതിരെ പെരുതേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണെന്ന് യോഗം അഭിപ്രായപ്പെട്ടു.

ഇ.കെ. അഹമദ് മൗലവി അദ്ധ്യക്ഷത വഹിച്ചു. പി. ഹംസ മൗലവി, ടി. മുത്തുകൃഷ്ണന്‍, അബ്ദുല്‍ അസീസ് മൗലവി എം.എം, തറമ്മല്‍ സലാം, പ്ലാഷ്‌റസാഖ് ഹാജി, ഇ.കെ. കാസിം എന്നിവര്‍ സംസാരിച്ചു. റഷീദ് പാലക്കണ്ടി സ്വാഗതം പറഞ്ഞ ചടങ്ങില്‍ നൗഷാദ് മൗലവി നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71038/organized-anti-drug-awareness-class-karayad)