---
title: "കാടിനെ തൊട്ടറിഞ്ഞു പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു "
english_title: "A nature study trip was organized by touching the forest naduvannur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71060/a-nature-study-trip-was-organized-by-touching-the-forest-naduvannur"
published_at: "2022-09-27T13:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332ac35874ff_1kadu.jpg"
keywords: []
---

# കാടിനെ തൊട്ടറിഞ്ഞു പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു 

> **Lead Summary:** **നടുവണ്ണൂര്‍** : കാടിനെ തൊട്ടറിഞ്ഞു പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബി സ്മാര്‍ട്ട് ഡി ബാച്ച് എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പഠന യാത്ര സംഘടിപ്പിച്ചത്.

## Article Content

**നടുവണ്ണൂര്‍** : കാടിനെ തൊട്ടറിഞ്ഞു പ്രകൃതിപഠന യാത്ര സംഘടിപ്പിച്ചു. നടുവണ്ണൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ ബി സ്മാര്‍ട്ട് ഡി ബാച്ച് എജു മിഷന്‍ ഇന്നവേഷന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് പഠന യാത്ര സംഘടിപ്പിച്ചത്.

തേക്കടി വന്യജീവി സങ്കേതത്തിലേക്കു നടത്തിയ പ്രകൃതിപഠന യാത്ര പ്രധാനാധ്യാപകന്‍ മോഹനന്‍ പഞ്ചേരി ഫ്‌ലാഗ് ഓഫ് ചെയ്തു. വനം വന്യജീവി വകുപ്പ് സംഘടിപ്പിച്ച ക്യാമ്പില്‍ നാല്പതു വിദ്യാര്‍ഥികള്‍ പങ്കെടുത്തു.

റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ ബിജു തോമസ്, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മോനച്ചന്‍ എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ക്യാമ്പില്‍ പഠന ക്ലാസുകള്‍, ട്രക്കിങ്, പക്ഷി നിരീക്ഷണം എന്നിവ ഉണ്ടായിരുന്നു.

കെ. ബൈജു, കെ. സുനിത, മുസ്തഫ പാലൊളി, വി.കെ. നൗഷാദ്, എം.പി. അബ്ദുല്‍ ജലീല്‍, ഷീബ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71060/a-nature-study-trip-was-organized-by-touching-the-forest-naduvannur)