---
title: "ആര്യാടന്‍ മുഹമ്മദിന്റ നിര്യാണത്തില്‍ അനുശോചിച്ച് മൗനജാഥയും അനുസ്മരണ സദസും സംഘടിപ്പിച്ചു "
english_title: "A silent procession and commemoration meeting was organized to condole the demise of Aryadan Muhammad perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71091/a-silent-procession-and-commemoration-meeting-was-organized-to-condole-the-demise-of-aryadan-muhammad-perambra"
published_at: "2022-09-27T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332c3f26e90a_1anushochanam.jpg"
keywords: []
---

# ആര്യാടന്‍ മുഹമ്മദിന്റ നിര്യാണത്തില്‍ അനുശോചിച്ച് മൗനജാഥയും അനുസ്മരണ സദസും സംഘടിപ്പിച്ചു 

> **Lead Summary:** **പേരാമ്പ്ര:** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗനജാഥയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

## Article Content

**പേരാമ്പ്ര:** മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയും കേരളത്തിന്റെ മതേതര മുഖവുമായിരുന്ന ആര്യാടന്‍ മുഹമ്മദിന്റ നിര്യാണത്തില്‍ പേരാമ്പ്ര ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മൗനജാഥയും അനുസ്മരണ സദസ്സും സംഘടിപ്പിച്ചു.

കെ പി സി സി അംഗം കെ. ബാല നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ. മധു കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

കുഞ്ഞനന്ദന്‍ (സിപിഎം), എ.കെ. ചന്ദ്രന്‍ (സിപിഐ), കെ.കെ. രജീഷ് (ബിജെപി), പുതുക്കുടി അബ്ദുറഹിമാന്‍ (മുസ്ലിം ലീഗ്), കിഴക്കയില്‍ പ്രകാശന്‍ (കേരള കോണ്‍ഗ്രസ് എം), കെ.ടി. രാമചന്ദ്രന്‍ (കേരള കോണ്‍ഗ്രസ് ജെ), ഒ.പി. മുഹമ്മദ് (വ്യാപാരി വ്യവസായി എകോപന സമിതി), ഷാജു ഐലൈറ്റ് (വ്യാപാരി വ്യവസായ സമിതി), രാജന്‍ മരുതേരി (ഡിസിസി സെക്രട്ടറി), പി.എം. പ്രകാശന്‍, പി.എസ്. സുനില്‍കുമാര്‍, വിനോദന്‍ കല്ലൂര്‍, ഇ.ടി. സത്യന്‍, പി.സി. കുഞ്ഞമ്മദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71091/a-silent-procession-and-commemoration-meeting-was-organized-to-condole-the-demise-of-aryadan-muhammad-perambra)