---
title: "നവരാത്രി ആഘോഷത്തിന് കോട്ടൂര്‍ അത്തൂനി ദേവി ക്ഷേത്രം ഒരുങ്ങി "
english_title: "Navratri celebration at Athuni Devi Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71107/navratri-celebration-at-athuni-devi-temple"
published_at: "2022-09-27T15:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332d1aef23e1_athooni_perambra.jpg"
keywords: []
---

# നവരാത്രി ആഘോഷത്തിന് കോട്ടൂര്‍ അത്തൂനി ദേവി ക്ഷേത്രം ഒരുങ്ങി 

> **Lead Summary:** **കോട്ടൂര്‍** : കോട്ടൂര്‍ കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

## Article Content

**കോട്ടൂര്‍** : കോട്ടൂര്‍ കുന്നരംവെള്ളിയിലെ പ്രസിദ്ധമായ അത്തൂനി ദേവി ക്ഷേത്രത്തില്‍ നവരാത്രി വിപുലമായ പരിപാടികളോടെ ആഘോഷിക്കുന്നു.

ക്ഷേത്ര ചടങ്ങുകള്‍ക്ക് മേല്‍ശാന്തി എടശ്ശേരി ഇല്ലത്ത് രവീന്ദ്രന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും.

ഒക്ടോബര്‍ 3ന് വൈകുന്നേരം 5 മണിക്ക് ഗ്രന്ഥംവെപ്പ്. ചൊവ്വാഴ്ച ഗ്രന്ഥം വെപ്പ് പൂജ, ഉച്ചപൂജ, വിശേഷാല്‍ പൂജ എന്നിവയും ബുധനാഴ്ച രാവിലെ 6 മണി മുതല്‍ 8.30 വരെ വിദ്യാരംഭം, എഴുത്തിനിരുത്ത്, വാഹന പൂജ എന്നിവ ഉണ്ടായിരിക്കും.

തുടര്‍ന്ന് 10 മണിക്ക് ജനറല്‍ ബോഡി യോത്തില്‍ പുതിയ ഭരണ സമിതി രൂപീകരണവും നടക്കും. എഴുത്തിനിരുത്തിന് മുന്‍കൂട്ടി ബുക്ക് ചെയ്യണമെന്ന് ക്ഷേത്ര പരിപാലന സമിതി ഭാരവാഹികള്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71107/navratri-celebration-at-athuni-devi-temple)