---
title: "വേള്‍ഡ് ഫാര്‍മസി ഡേയോടനുബന്ധിച്ച് പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണം സംഘടിപ്പിച്ചു"
english_title: "Distribution of medicines to palliative care institutions was organized on the occasion of World Pharmacy Day"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71116/distribution-of-medicines-to-palliative-care-institutions-was-organized-on-the-occasion-of-world-pharmacy-day"
published_at: "2022-09-27T16:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332d739deb7a_1medicin.jpg"
keywords: []
---

# വേള്‍ഡ് ഫാര്‍മസി ഡേയോടനുബന്ധിച്ച് പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണം സംഘടിപ്പിച്ചു

> **Lead Summary:** ** കോഴിക്കോട്: **പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണം സംഘടിപ്പിച്ചു. വേള്‍ഡ് ഫാര്‍മസി ഡേയോടനുബന്ധിച്ച് ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.

## Article Content

** കോഴിക്കോട്: **പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണം സംഘടിപ്പിച്ചു. വേള്‍ഡ് ഫാര്‍മസി ഡേയോടനുബന്ധിച്ച് ആള്‍ ഇന്ത്യാ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് Al M1 യുടെ ആഭിമുഖ്യത്തില്‍ പാലിയേറ്റിവ് കെയര്‍ സ്ഥാപനങ്ങള്‍ക്ക് മരുന്നു വിതരണവും വിവിധ പരിപാടികളും സംഘടിപ്പിച്ചു.

കോഴിക്കോട് എയ്മിയിലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച വിവിധ മെഡിസിനുകള്‍ മാവൂര്‍ പാലിയേറ്റീവിന് വേണ്ടി ഉസ്മാന്‍ പ്രിന്‍സിപ്പല്‍ ജ്യോതിലക്ഷ്മി കൈമാറി. താമരശ്ശേരി Al MI ലെ വിദ്യാര്‍ത്ഥികള്‍ സ്വരൂപിച്ച മെഡിസിനുകള്‍ കൊടുവള്ളി പൂക്കോയ തങ്ങള്‍ പാലിയേറ്റിവ് സെന്ററിന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് മുബിന നിസാര്‍ കൈമാറി.

എടവണ്ണപ്പാറ AlM1 യിലെ വിദ്യാര്‍ത്തികള്‍ സ്വരുപിച്ച മെഡിസിനുകള്‍ വാഴക്കാട് പാലിയേറ്റിവ് കെയറിന് ജംഷിദ് കൈമാറി. മുക്കം Al MI സ്വരുപിച്ച മരുന്നുകള്‍ മുക്കം ഗ്രെയ്‌സ് പാലിയേറ്റിവിന് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് ശിങ്‌ളി പ്രതിപ് കൈമാറി.

അരിക്കോട് ,വടകര, എന്നിവിടങ്ങളിലെ Al MI കളിലും വിവിധ പരിപാടികള്‍ നടന്നു. ഫാര്‍മസി അധ്യാപകരായ ഷ്യാമിലി ചന്ദ്രന്‍, ഫായിസ, നജ്മ, അപര്‍ണ, മുബീന, മേഘ എന്നിവര്‍ നേതൃത്വം നല്‍കി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71116/distribution-of-medicines-to-palliative-care-institutions-was-organized-on-the-occasion-of-world-pharmacy-day)