---
title: "നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ രാജ്യ സുരക്ഷ സുശക്തം; സി.കെ പത്മനാഭന്‍ "
english_title: "Nation's security strong under Narendra Modi government; CK Padmanabhan"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71159/nations-security-strong-under-narendra-modi-government-ck-padmanabhan"
published_at: "2022-09-27T20:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63330ee14eef9_OBIT_CARD_JPG.JPG"
keywords: []
---

# നരേന്ദ്ര മോദി സര്‍ക്കാറിന് കീഴില്‍ രാജ്യ സുരക്ഷ സുശക്തം; സി.കെ പത്മനാഭന്‍ 

> **Lead Summary:** **പേരാമ്പ്ര :** നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴില്‍ രാഷ്ട്രത്തിന്റെ സുരക്ഷ സുശക്തമാണെന്ന് ബിജെപി ദേശിയ കൗണ്‍സില്‍ മെമ്പര്‍ സി.കെ പത്മനാഭന്‍ പറഞ്ഞു. മോദി സര്‍ക്കാറിന് മുമ്പ് രാജ്യത്ത് ബോംബ് സ്‌ഫോടന പരമ്പര നടന്നെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരന് ഭീതിയില്ലാതെ രാജ്യത്ത് യാത്ര ചെയ്യാം.

## Article Content

**പേരാമ്പ്ര :** നരേന്ദ്ര മോദി സര്‍ക്കാറിന്റെ കീഴില്‍ രാഷ്ട്രത്തിന്റെ സുരക്ഷ സുശക്തമാണെന്ന് ബിജെപി ദേശിയ കൗണ്‍സില്‍ മെമ്പര്‍ സി.കെ പത്മനാഭന്‍ പറഞ്ഞു. മോദി സര്‍ക്കാറിന് മുമ്പ് രാജ്യത്ത് ബോംബ് സ്‌ഫോടന പരമ്പര നടന്നെങ്കില്‍ ഇപ്പോള്‍ സാധാരണക്കാരന് ഭീതിയില്ലാതെ രാജ്യത്ത് യാത്ര ചെയ്യാം.

കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഭീകരവാദികളെ നിലയ്ക്ക് നിര്‍ത്താന്‍ മോദി സര്‍ക്കാറിന് സാധിച്ചു. ജമ്മു കാശ്മിരിന്റെ പ്രത്യക പദവി എടുത്തു മാറ്റി കാശ്മിരില്‍ സാമാധാനം കൊണ്ടുവരാന്‍ സാധിച്ചു. ഭികര വാദികള്‍ക്കെതിരെ ഇപോള്‍ നടക്കുന്ന പേരാട്ടത്തിന് മലയാളികള്‍ നരേന്ദമോദിക്ക് പിന്തുണ നല്‍കണം.

ഇടതു വലതു മുന്നണികളുടെ പ്രണനനയത്തിന്റെ ഭാഗമായി ഭികരവാദികളുടെ താവളമായി കേരളം മാറിയെന്ന് സി.കെ പത്മനാഭന്‍ കുറ്റപ്പെടുത്തി. കേരളവും ഭാരതത്തിലെ ഒരു ഘടകമാണെന്ന് ഭികരവാദികളെ താലോലിക്കുന്നവര്‍ മനസ്സിലാക്കണമെന്നും പത്മനാഭന്‍ ആവശ്യപ്പെട്ടു.

പോപ്പുലര്‍ ഫ്രഡ് ഭികരവാദികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാന്‍ സംസ്ഥന സര്‍ക്കാര്‍ തയ്യാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ബിജെപി ചെറുവണ്ണൂര്‍ പഞ്ചായത്ത് കമ്മിറ്റി ചെറുവണ്ണൂരില്‍ സംഘടിപ്പിച്ച സി.കെ രാധാകൃഷ്ണന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ.ടി വിനോദന്‍ അദ്ധ്യക്ഷായി. ബിജെപി ജില്ല ജന.സെക്രട്ടറി എം മോഹനന്‍, പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട് കെ.കെ രജീഷ്, എം പ്രകാശന്‍, ടി.എം ഹരിദാസന്‍, കെ.പി.ടി. വല്‍സലന്‍, ബാബു പിലാറത്ത്, ശ്രിഗേഷ് കുട്ടോത്ത്, പി.എം സജീവന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71159/nations-security-strong-under-narendra-modi-government-ck-padmanabhan)