---
title: "ആരോഗ്യകരമായ ജീവിതത്തിനായ് ജീവതാളം പദ്ധതി; പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല പേരാമ്പ്രയില്‍ "
english_title: "Jivathalam scheme for healthy living; Perampra Block Head Workshop at Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71174/jivathalam-scheme-for-healthy-living-perampra-block-head-workshop-at-perampra"
published_at: "2022-09-27T21:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333195377a88_OBIT_CARD_JPG.JPG"
keywords: []
---

# ആരോഗ്യകരമായ ജീവിതത്തിനായ് ജീവതാളം പദ്ധതി; പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല പേരാമ്പ്രയില്‍ 

> **Lead Summary:** **പേരാമ്പ്ര: **ജീവതാളം പദ്ധതി 2022-23 പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ അധ്യക്ഷയായി.

## Article Content

**പേരാമ്പ്ര: **ജീവതാളം പദ്ധതി 2022-23 പേരാമ്പ്ര ബ്ലോക്ക് തല ശില്‍പ്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പാത്തുമ്മ അധ്യക്ഷയായി.

നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരികണ്ടി, ചങ്ങരോത്ത് കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ആനന്ദന്‍, ബിഡിഒ കാദര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.

താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. ഗോപാലകൃഷ്ണന്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍ വൈസര്‍ മനോജ് കുമാര്‍ നന്ദിയും പറഞ്ഞു. ജീവതാളം പദ്ധതിയെ കുറിച്ച് ബാലുശ്ശേരി താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ ഡോ. സുരേശന്‍, ജില്ലാമെഡിക്കല്‍ ഓഫീസിലെ ടെക്‌നിക്കല്‍ അസിസ്റ്റന്റ് ജോസ്, മീഡിയ& എഡ്യൂക്കേഷന്‍ ഓഫീസര്‍ മുസ്തഫ എന്നിവര്‍ വിഷയം അവതരിപ്പിച്ചു.

ജീവിത ശൈലീ രോഗങ്ങള്‍ക്കെതിരെ ആരോഗ്യകരമായ ജീവിത രീതികളിലേക്കുള്ള സാമൂഹ്യ മാറ്റവും, രോഗ പ്രതിരോധവും, നേരത്തെയുള്ള രോഗനിര്‍ണ്ണയവും നിയന്ത്രണവും ലക്ഷ്യമാക്കി കൊണ്ട് വിഭാവനം ചെയ്യുന്ന ഒരു സമഗ്ര സാമൂഹികാധിഷ്ഠിത ജീവിതശൈലീ രോഗ പ്രതിരോധ നിയന്ത്രണ പരിപാടിയാണ് ജീവതാളം പദ്ധതി.

ആരോഗ്യകരമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണം, ആരോഗ്യകരമായ ജീവിത ശൈലി ഇതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ശാസ്ത്രീയമായ വ്യായാമം, നമ്മുടെ ഭക്ഷണ പ്ലേറ്റില്‍ ഉള്‍പ്പെടുത്തേണ്ട ആഹാര ഘടകങ്ങള്‍ എന്തൊക്കെയെന്നും കൂടാതെ വായിലും സ്തനത്തിലും ഗര്‍ഭാശയഗളത്തിലും ഉണ്ടാവാ നിടയുള്ള കേന്‍സര്‍ ലക്ഷണങ്ങളെ ലളിതമായി നേരത്തെ കണ്ടെത്താന്‍ ജനങ്ങളെ ബോധവാന്മാരാക്കുന്ന തോടപ്പം 18 വയസ്സിനു മുകളിലുള്ള മുഴുവന്‍ പേരെയും ബി.പി, പ്രമേഹം എന്നിവ നിര്‍ണ്ണയിക്കുന്നതിനുള്ള സ്‌ക്രീനിംഗ് ക്യാമ്പില്‍ എത്തിച്ച് ജീവിത ശൈലീ രോഗങ്ങള്‍ നേരത്തെ കണ്ടത്തുക കൂടി ഇതില്‍ ലക്ഷ്യമിടുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71174/jivathalam-scheme-for-healthy-living-perampra-block-head-workshop-at-perampra)