---
title: "മോദി സര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കുന്നു; മനോജ് എടാണി "
english_title: "Modi government is selling the country to monopolies; Manoj Edani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71179/modi-government-is-selling-the-country-to-monopolies-manoj-edani"
published_at: "2022-09-27T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63331e267c701_OBIT_CARD_JPG.JPG"
keywords: []
---

# മോദി സര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കുന്നു; മനോജ് എടാണി 

> **Lead Summary:** **പേരാമ്പ്ര: **നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കുകയാണെന്ന് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി പറഞ്ഞു. തൊഴില്‍ വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത്.

## Article Content

**പേരാമ്പ്ര: **നരേന്ദ്ര മോഡി സര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്ക് വില്‍ക്കുകയാണെന്ന് ഐഎന്‍ടിയുസി ദേശീയ വര്‍ക്കിംഗ് കമ്മറ്റി അംഗം മനോജ് എടാണി പറഞ്ഞു. തൊഴില്‍ വിരുദ്ധ തൊഴിലാളി വിരുദ്ധ നയങ്ങളുമായാണ് മോദി സര്‍ക്കാര്‍ നീങ്ങുന്നത്.

രാജ്യത്തെ പാവപ്പെട്ടവര്‍ അനുദിനം പട്ടിണിയിലേക്ക് നീങ്ങുന്നു. തൊഴില്ലഴ്മ പെരുകുന്നു കോര്‍പ്പറേറ്റുകള്‍ തടിച്ച് കൊഴുക്കുന്നു. ഇതാണ് രാജ്യത്തിന്റെ അവസ്ഥ. ഇതിനെതിരെ ശക്തമായ ബഹുജന പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്‌ദേഹം കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി നയിക്കുന്ന ഭരത് ജോഡോ യാത്രയുടെ പ്രചരണാര്‍ത്ഥം ഐഎന്‍ടിയുസി അരിക്കുളം മണ്ഡലം കമ്മറ്റി സംഘടിപ്പിച്ച വാഹന പ്രചരണ ജാഥയുടെ സമാപന സമ്മേളനം കുരുടിവീട് മുക്കില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്‌ദേഹം. പി ശശിന്ദ്രന്‍ അദ്ധ്യക്ഷനായി.

കാവില്‍ പി മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. വി.പി സുരേഷ്, ആര്‍.കെ രാജിവ് എന്നിവര്‍ സംസാരിച്ചു. വാഹന പ്രചരണ ജാഥയുടെ ഉദ്ഘാടനം മാവട്ട് നടന്നു. ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ശ്രിധരന്‍ കണ്ണമ്പത്ത് ജഥാ ലീഡര്‍ പി ശശിന്ദ്രന് പതാക കൈമാറി നിര്‍വ്വഹിച്ചു.

എന്‍.പി ബാബു അദ്ധ്യക്ഷനായി. പി.കെ.കെ ബാബു, ശ്രിധരന്‍ കല്‍പ്പത്തൂര്‍ എന്നിവര്‍ സംസാരിച്ചു. വിവിധ സ്വികരണസ്ഥലങ്ങളില്‍ ശ്രീധരന്‍ കല്‍പ്പത്തൂര്‍, എസ് മുരളിധരന്‍, ടി മുത്തുകൃഷണന്‍, കെ.എം.എ ജലീല്‍, കെ.പി ഇബ്രാഹിം ഹാജി, കെ.പി രാജിവന്‍, സി.എം ഗോപാലന്‍, എ.കെ ഭാസ്‌കരന്‍, ടി.ടി ശങ്കരന്‍ നായര്‍, കുമാരന്‍ എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71179/modi-government-is-selling-the-country-to-monopolies-manoj-edani)