---
title: "പേരാമ്പ്രയിൽ നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു"
english_title: "A tipper lorry parked at Perampra was set on fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71222/a-tipper-lorry-parked-at-perampra-was-set-on-fire"
published_at: "2022-09-28T08:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333c047ec1ed_0000_ATTACH_.jpg"
keywords: []
---

# പേരാമ്പ്രയിൽ നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു

> **Lead Summary:** **പേരാമ്പ്ര** : വീടിന് സമീപം നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു. പേരാമ്പ്ര കല്ലോടാണ് സംഭംവം. കല്ലാട് എരവട്ടൂർ വില്ലേജ് ഓഫീസിന് സമീപം വാരിയർ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിർത്തിയിട്ട കെ.എൽ 77 എ 9347 എസ് എം എൽ ടിപ്പറാണ് ഇന്ന് കാലത്ത് 5.30 യോടെ തീയിട്ടത്.

## Article Content

**പേരാമ്പ്ര** : വീടിന് സമീപം നിർത്തിയിട്ട ടിപ്പർ ലോറി തീയിട്ട് നശിപ്പിച്ചു. പേരാമ്പ്ര കല്ലോടാണ് സംഭംവം. കല്ലാട് എരവട്ടൂർ വില്ലേജ് ഓഫീസിന് സമീപം വാരിയർ കണ്ടി രാജുവിന്റെ വീടിന്റെ സമീപം നിർത്തിയിട്ട കെ.എൽ 77 എ 9347 എസ് എം എൽ ടിപ്പറാണ് ഇന്ന് കാലത്ത് 5.30 യോടെ തീയിട്ടത്.

വാഹനത്തിന്റെ ഹോൺ അടിച്ച ശേഷമാണ് തീയിട്ടതെന്ന് രാജു പറഞ്ഞു. ഹോൺ ശബ്ദം കേട്ട് നോക്കിയപ്പോഴാണ് തീ ഉയരുന്നത് കണ്ടത്. ഉടൻ പേരാമ്പ്ര അഗ്നിശമന സേനയെയും പൊലീസിനെയും വിവരമറിയിച്ചു അനിശമന സേന എത്തി തീ അണക്കുകയായിരുന്നു

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71222/a-tipper-lorry-parked-at-perampra-was-set-on-fire)