---
title: "നീറ്റ് പരീക്ഷയിൽ ഉന്നത വിജയം;പേരാമ്പ്രയുടെ അഭിമാനമായി സ്വാതി ചോല"
english_title: "High pass in NEET exam; Swati Chola is the pride of Perampra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71253/high-pass-in-neet-exam-swati-chola-is-the-pride-of-perampra"
published_at: "2022-09-28T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333da39e229d_0000_ATTACH_.jpg"
keywords: []
---

# നീറ്റ് പരീക്ഷയിൽ ഉന്നത വിജയം;പേരാമ്പ്രയുടെ അഭിമാനമായി സ്വാതി ചോല

> **Lead Summary:** ** പേരാമ്പ്ര**: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടി പേരാമ്പ്രയുടെ അഭിമാനമായി മാറിയ സ്വാതി ചോലയെ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അനുമോദിച്ചു.

## Article Content

** പേരാമ്പ്ര**: നീറ്റ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ ഉന്നത വിജയം നേടി പേരാമ്പ്രയുടെ അഭിമാനമായി മാറിയ സ്വാതി ചോലയെ കേരള പ്രവാസി സംഘം കോഴിക്കോട് ജില്ലാ കമ്മറ്റി അനുമോദിച്ചു.

കേരള പ്രവാസി സംഘം സംസ്ഥാന കമ്മറ്റി അംഗം സലിം മണാട്ട് ഉപഹാരം കൈമാറി. ജില്ലാ ജോയിന്റ് സെക്രട്ടറി ടി. പി ഷിജിത്ത്, വനിതാ വേദി ജില്ലാ പ്രസിഡന്റ് സൈനബ സലിം, ചെറുവണ്ണൂർ മേഖല ട്രഷറർ സനീഷ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബാലസംഘം പ്രവർത്തനങ്ങളിലൂടെ വളർന്നു വന്ന സ്വാതി ചിത്ര രചനയിലും പ്രഭാഷണത്തിലും തന്റെ മികവ് തെളിയിച്ച കലാകാരിയാണ്. പങ്കെടുക്കുന്ന മൽസരങ്ങളിളെല്ലാം സ്വാതി മികച്ച വിജയം കാരസ്ഥമാക്കാറുണ്ട്.

കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒന്നാം വർഷ മെഡിസിൻ പഠനത്തിനായി തയ്യാറെടുക്കുന്ന സ്വാതി കേരള പ്രവാസി സംഘം പേരാമ്പ്ര ഏരിയാ കമ്മറ്റി അംഗം സത്യൻ ചോലയുടെ മകളാണ്. സഹോദരി സ്വേത കാര്യവട്ടം യൂണിവേഴ്സിറ്റി കോളേജിൽ പി ജി വിദ്യാർത്ഥിനിയാണ്

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71253/high-pass-in-neet-exam-swati-chola-is-the-pride-of-perampra)