പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ മുസ്ലിം യൂത്ത് ലീഗ് സംഘടനാ ശാക്തീകരണ ക്യാമ്പയിന് അകം പൊരുളിന്റെ മുന്നോടെയായി തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധികള്‍ക്ക് പരിശീലനം നല്കി.
പത്ത് പഞ്ചായത്തുകളിലെ നൂറ് ശാഖകളില്‍ വൈവിദ്ധ്യങ്ങളായ പരിപാടികളാണ് ക്യാമ്പയിന്റെ ഭാഗമായി സംഘടിപ്പിക്കുന്നത്. നവംബര്‍ 2 ന് അരിക്കുളത്ത് നിയോജക മണ്ഡലം തല ഉദ്ഘാടനം നടക്കും.
പരിശീലന പരിപാടി സി.കെ സുബൈര്‍ ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് സലീം മിലാസ് അധ്യക്ഷത വഹിച്ചു.
പ്രസിഡന്റ് പി.സി. മുഹമ്മദ് സിറാജ് കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. മണ്ഡലം മുസ്ലിം ലീഗ് ട്രഷറര്‍ എം.കെ.സി കുട്ട്യാലി, കെ.കെ. റഫീഖ്, കെ.സി. മുഹമ്മദ്, സി.കെ. ജറീഷ്, സുബൈര്‍ ഇളയടത്ത്, അജ്നാസ് കാരയില്‍, സഈദ് അയനിക്കല്‍, വടക്കയില്‍ ബഷീര്‍, എന്‍.പി അസീസ്, വി.എന്‍ നൗഫല്‍, സജീര്‍ വണ്ണാന്‍ കണ്ടി, സിറാജ് കിഴക്കേടത്ത്, ഷഹീര്‍ മുഹമ്മദ് രയരോത്ത്, സുഹൈല്‍ അരിക്കുളം, പുനത്തില്‍ മുഹമ്മദ്, കെ.സി. മുഹമ്മദ് ഷാഫി, ഹാഷിദ് ചാവട്ട്, മുനവ്വിര്‍ ആവള, ഷമീം കക്കറ, അശ്കര്‍ പുത്തൂര്‍, അന്‍സില്‍ ആമിയാസ്, വി.പി നിസാര്‍, എം.പി സിറാജ്, എന്നിവര്‍ സംസാരിച്ചു.
നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി സ്വാഗതവും സെക്രട്ടറി ശംസുദ്ധീന്‍ വടക്കയില്‍ നന്ദിയും പറഞ്ഞു.
Training was imparted to the material campaign representatives within the Muslim Youth League