---
title: "തൃക്കൈക്കുന്ന് മൊയിലോത്ത്  മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം"
english_title: "Navratri celebration at Thrikkaikunn Moiloth Sri Maha Vishnu Temple"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71301/navratri-celebration-at-thrikkaikunn-moiloth-sri-maha-vishnu-temple"
published_at: "2022-09-28T13:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333fe0e10918_moyilothsreemahavishnutemple.jpg"
keywords: []
---

# തൃക്കൈക്കുന്ന് മൊയിലോത്ത്  മഹാവിഷ്ണു ക്ഷേത്രത്തിൽ നവരാത്രി ആഘോഷം

> **Lead Summary:** **വാല്ല്യക്കോട്**: തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷങ്ങൾ നടക്കും. ഒക്ടോബർ 2 മുതൽ ഒക്ടോബർ അഞ്ചു വരെ വിശേഷാൽ പൂജകളും ഉണ്ടാവുന്നതാണ്.

## Article Content

**വാല്ല്യക്കോട്**: തൃക്കൈക്കുന്ന് മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിൽ വിവിധ പരിപാടികളോടെ നവരാത്രി ആഘോഷങ്ങൾ നടക്കും. ഒക്ടോബർ 2 മുതൽ ഒക്ടോബർ അഞ്ചു വരെ വിശേഷാൽ പൂജകളും ഉണ്ടാവുന്നതാണ്.

ഒക്ടോബർ രണ്ടിന് വൈകീട്ട് ദീപാരാധന, ചുറ്റുവിളക്ക്, സംഗീതസന്ധ്യ, ഗാനാർച്ചന, ഒക്ടോബർ മൂന്നിന് ദുർഗാഷ്ടമി ദിനത്തിൽ വൈകീട്ട് ഗ്രന്ഥംവെപ്പ്, ദീപാരാധന, ചുറ്റുവിളക്ക്, സംഗീതസന്ധ്യ, ഗാനാർച്ചന. മഹാനവമി ദിനത്തിൽ ഗ്രന്ഥപൂജ, നാമജപം, പുരാണ പാരായണം, ദീപാരാധന, ചുറ്റുവിളക്ക്, സംഗീതസന്ധ്യ, ഭജന എന്നിവയും നടക്കും.

വിജയദശമി ദിനത്തിൽ രാവിലെ ഏഴു മണി മുതൽ വാഹന പൂജ, ഗ്രന്ഥം എടുക്കൽ സരസ്വതിപൂജ, എന്നിവയും വിദ്യാരംഭവും നടക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71301/navratri-celebration-at-thrikkaikunn-moiloth-sri-maha-vishnu-temple)