---
title: "ഓപ്പറേഷൻ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ് "
english_title: "Department of Public Supply with Operation Yellow scheme"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71363/department-of-public-supply-with-operation-yellow-scheme"
published_at: "2022-09-28T17:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63343a33735e4_rationcard.jpg"
keywords: []
---

# ഓപ്പറേഷൻ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ് 

> **Lead Summary:** **പേരാമ്പ്ര**: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് ഓപ്പറേഷൻ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. അനർഹരെ ഒഴിവാക്കി, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തന്ന പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം.

## Article Content

**പേരാമ്പ്ര**: അനർഹമായി മുൻഗണനാ റേഷൻ കാർഡ് കൈവശം വെച്ചിട്ടുള്ളവരെ കണ്ടെത്തുന്നത്തിന് ഓപ്പറേഷൻ യെല്ലോ പദ്ധതിയുമായി പൊതുവിതരണ വകുപ്പ്. അനർഹരെ ഒഴിവാക്കി, പുതിയ ആളുകളെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തന്ന പദ്ധതിയിൽ പൊതുജനങ്ങൾക്കും പങ്കാളികളാവാം.

അനർഹമായി കാർഡുകൾ കൈവശം വെച്ചിട്ടുള്ളവരെക്കുറിച്ചുള്ള വിവരങ്ങൾ അറിയിക്കുവാൻ 24 മണിക്കൂറും പ്രവർത്തിക്കുന്ന 9188527301 എന്ന മൊബൈൽ നമ്പറും , 1967 എന്ന ടോൾഫ്രീ നമ്പറും പൊതുവിതരണ വകുപ്പ് ഒരുക്കിയിട്ടുണ്ട്.

1000 ചതുരശ്ര അടിയിലധികം വിസ്തീർണ്ണമുള്ള വീട്, ഒരേക്കറിലധികം ഭൂമി, 25,000 രൂപയിലധികം മാസ വരുമാനം, നാലു ചക്ര വാഹനം (ടാക്സിഒഴികെ) എന്നിവയുള്ളവർ മുൻഗണന റേഷൻ കാർഡിന് അർഹരല്ല.

ഇത്തരത്തിൽ അനർഹമായ് മുൻഗണന കാർഡുകൾ കൈവശപ്പെടുത്തിയവരെ കുറിച്ചുള്ള വിവരങ്ങൾ ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിലും സിറ്റി റേഷനിങ് ഓഫീസുകളിലും അറിയിക്കാവുന്നതാണ്. ഇതിന്റെ ഭാഗമായി വിവരങ്ങൾ നൽകുന്ന വ്യക്തിയുടെ പേര് വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. 

പൊതുജനങ്ങൾക്ക് പരാതികളുമായി ബന്ധപ്പെടാവുന്ന നമ്പറുകൾ- സിറ്റി റേഷനിംഗ് ഓഫീസ് ( നോർത്ത് )- 0495 2374565 സിറ്റി റേഷനിംഗ് ഓഫീസ് (സൗത്ത് )-0495 2374807 താലൂക്ക് സപ്ലൈ ഓഫീസ് കോഴിക്കോട് -0495 2374885 താലൂക്ക് സപ്ലൈ ഓഫീസ് കൊയിലാണ്ടി-0496 2620253 താലൂക്ക് സപ്ലൈ ഓഫീസ് വടകര -0496 2522472 താലൂക്ക് സപ്ലൈ ഓഫീസ് താമരശ്ശേരി-0495 2224030 ജില്ലാ സപ്ലൈ ഓഫീസ് കോഴിക്കോട്- 0495 2370655.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71363/department-of-public-supply-with-operation-yellow-scheme)