---
title: "ഗാന്ധിജി നിലകൊണ്ടത് രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി; മനയത്ത് ചന്ദ്രന്‍"
english_title: "Gandhi stood for the farmers of the country; Manayat Chandran"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71387/gandhi-stood-for-the-farmers-of-the-country-manayat-chandran"
published_at: "2022-09-28T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633459ceba557_OBIT_CARD_JPG.JPG"
keywords: []
---

# ഗാന്ധിജി നിലകൊണ്ടത് രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടി; മനയത്ത് ചന്ദ്രന്‍

> **Lead Summary:** ** പേരാമ്പ്ര: **ഫാസിസവും വര്‍ഗ്ഗീയതയും വളര്‍ച്ച പ്രാപിച്ചത് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്ന് ചിന്താധാര അകന്നു പോയതു കൊണ്ടാണെന്നും ഗാന്ധിജി എന്നും കര്‍ഷകര്‍ക്കു വേണ്ടിയും രാജ്യത്തെ അധസ്ഥിതര്‍ക്കു വേണ്ടിയുമാണ് നിലകൊണ്ടത് എന്നും മനയത്ത് ചന്ദ്രന്‍.

## Article Content

** പേരാമ്പ്ര: **ഫാസിസവും വര്‍ഗ്ഗീയതയും വളര്‍ച്ച പ്രാപിച്ചത് ഗാന്ധിയന്‍ ദര്‍ശനങ്ങളില്‍ നിന്ന് ചിന്താധാര അകന്നു പോയതു കൊണ്ടാണെന്നും ഗാന്ധിജി എന്നും കര്‍ഷകര്‍ക്കു വേണ്ടിയും രാജ്യത്തെ അധസ്ഥിതര്‍ക്കു വേണ്ടിയുമാണ് നിലകൊണ്ടത് എന്നും മനയത്ത് ചന്ദ്രന്‍.

ഗാന്ധിജിയുടെ കാഴ്ചപ്പാടു തന്നെയാണ് സോഷ്യലിസ്റ്റുകള്‍ക്ക് മാര്‍ഗ്ഗദര്‍ശകമായതും സ്വാതന്ത്ര്യത്തിനു ശേഷം വന്ന എല്ലാ കര്‍ഷക സമരങ്ങള്‍ക്കും സോഷ്യലിസ്റ്റുകള്‍ നേതൃത്വപരമായ പങ്കു വഹിച്ചതും 1954 മുതുകാട് കര്‍ഷക കുടിയിറക്ക് സമരവും 1972 ലെ കൂത്താളി തരിശു ഭൂമി സമരവും സോഷ്യലിസ്റ്റുകളുടെ നേതൃത്വത്തില്‍ നടന്ന ദേശീയ കര്‍ഷക മുന്നേറ്റങ്ങളുടെ ഭാഗമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.

എല്‍ജെഡി പേരാമ്പ്ര നിയോജക മണ്ഡലം കമ്മറ്റിയുടെ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്ന മുതുകാട് കൂത്താളിസമര വാര്‍ഷികാചരണ ലോഗോ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന സെക്രട്ടറി എന്‍.കെ വല്‍സന്‍ മുഖ്യപ്രഭാഷണം നടത്തി. സ്വാഗത സംഘം ചെയര്‍മാന്‍ ഭാസ്‌കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷനായി.

ജനറല്‍ കണ്‍വീനര്‍ സി.ഡി പ്രകാശ് സ്വാഗതം പറഞ്ഞു. ജെ.എന്‍ പ്രേം ഭാസിന്‍, സി. സുജിത്, കെ ജി രാമനാരായണന്‍, പി. മോനിഷ, അഷറഫ് വള്ളോട്ട്, കെ.വി ബാലന്‍, കല്ലോട് ഗോപാലന്‍, സുരേഷ് ഓടയില്‍, അജീഷ് കല്ലോട്, മധു മാവുള്ളാട്ട്, കെ.എം കുഞ്ഞിരാമന്‍, സി സുരേന്ദ്രന്‍, പി.സി സതീഷ്, വര്‍ഗ്ഗീസ് കോലത്തു വീട്ടില്‍, നിഷാദ് പൊന്നം കണ്ടി, ബിജു സി എരവട്ടൂര്‍ എന്നിവര്‍ സംസാരിച്ചു.

യുവജന സംഗമം അരിക്കുളത്തും സഹകാരി സംഗമം തുറയൂരിലും കര്‍ഷക സംഗമം മേപ്പയ്യൂരിലും മഹിളാ സംഗമം ചെറുവണ്ണൂരിലും ബാല ജനത വിദ്യാര്‍ത്ഥി ജനത സംഗമം പേരാമ്പ്രയിലും മഹാത്മ തൊഴിലുറപ്പ് യൂണിയന്‍, ട്രേഡ് യൂണിയന്‍, എംപ്ലോയീസ് റിട്ടയേര്‍ഡ് എംപ്ലോയിസ്, പ്രവാസി ജനത കലാ ജനത സംഗമങ്ങളും മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒക്ടോബര്‍ നവംബര്‍ മാസങ്ങളിലായി നടക്കും.

ഡിസംബറില്‍ ദേശീയ സെമിനാര്‍ പേരാമ്പ്രയിലും ഫെബ്രുവരിയില്‍ ബഹുജനറാലി മുതുകാട്ടിലും നടക്കും. ഡിസംബര്‍ 2 ന് മുതുകാട്ടില്‍ സമര സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്യുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71387/gandhi-stood-for-the-farmers-of-the-country-manayat-chandran)