---
title: "കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി പേരാമ്പ്ര സ്വദേശി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. "
english_title: "A KSRTC conductor from Perampra set an example by returning a stolen mobile phone to its owner."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71404/a-ksrtc-conductor-from-perampra-set-an-example-by-returning-a-stolen-mobile-phone-to-its-owner"
published_at: "2022-09-28T20:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334690140e22_OBIT_CARD_JPG.JPG"
keywords: []
---

# കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി പേരാമ്പ്ര സ്വദേശി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍. 

> **Lead Summary:** ** പേരാമ്പ്ര: **കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി പേരാമ്പ്ര സ്വദേശി. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍ പാലം ഡിപ്പോയിലെ കണ്ടക്ടര്‍ പേരാമ്പ്ര ചെറില്ലത്ത് മീത്തല്‍ കെ.കെ. സത്യന്‍ ആണ് മാതൃകാപരമായ പ്രവൃത്തി ചെയ്തത്.

## Article Content

** പേരാമ്പ്ര: **കളഞ്ഞു കിട്ടിയ മൊബൈല്‍ ഫോണ്‍ ഉടമക്ക് തിരിച്ചു നല്‍കി മാതൃകയായി പേരാമ്പ്ര സ്വദേശി. കെ.എസ്.ആര്‍.ടി.സി തൊട്ടില്‍ പാലം ഡിപ്പോയിലെ കണ്ടക്ടര്‍ പേരാമ്പ്ര ചെറില്ലത്ത് മീത്തല്‍ കെ.കെ. സത്യന്‍ ആണ് മാതൃകാപരമായ പ്രവൃത്തി ചെയ്തത്.

കോഴിക്കോട് - മാനന്തവാടി റൂട്ടിലോടുന്ന കെ.എസ്.ആര്‍.ടി.സി. ബസ്സില്‍ കഴിഞ്ഞ ദിവസമാണ് വാല്യക്കോട് നീലോത്ത് ഷംസുദ്ദീന് ഫോണ്‍ നഷ്ടപ്പെട്ടത്. രാവിലെ യാത്രാ മദ്ധ്യേ ബസ്സില്‍ കളഞ്ഞു പോയ മൊബൈല്‍ ഫോണ്‍ രാത്രി ഡിപ്പോയില്‍ ട്രിപ്പ് അവസാനിച്ച ശേഷമാണ് കണ്ടക്ടര്‍ സത്യന് കിട്ടിയത്.

മൊബൈല്‍ ലോക്കിലായതിനാല്‍ ഫോണിന്റെ ഉടമയെ കണ്ടെത്താനായില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും ഉടമയെ കണ്ടെത്താന്‍ കഴിയാതായപ്പോള്‍ സിം വഴി അഡ്രസ് തിരിച്ചറിയുകയായിരുന്നു.

പിന്നീട് പേരാമ്പ്രയിലെ ഓണ്‍ലൈന്‍ വാട്‌സ് ആപ്പ് ഗ്രൂപ്പ് വഴി ഉടമസ്ഥനെ പേരാമ്പ്ര പോലീസ് സ്റ്റേഷനില്‍ വരുത്തി എസ്.എച്ച്.ഒ. സജീവ്കുമാറിന്റെ സാന്നിധ്യത്തില്‍ ഫോണ്‍ കൈമാറുകയായിരുന്നു. ഇത്തരം മാതൃകാപരമായ പ്രവൃത്തികള്‍ സമൂഹത്തിന് ഇനിയും പ്രചോദമാകട്ടെ എന്ന് എസ്.എച്ച്.ഒ.പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71404/a-ksrtc-conductor-from-perampra-set-an-example-by-returning-a-stolen-mobile-phone-to-its-owner)