---
title: "വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍ "
english_title: "A group that steals batteries from vehicles has been arrested"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71411/a-group-that-steals-batteries-from-vehicles-has-been-arrested"
published_at: "2022-09-28T21:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633471ce8fe42_OBIT_CARD_JPG.JPG"
keywords: []
---

# വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘം അറസ്റ്റില്‍ 

> **Lead Summary:** **പേരാമ്പ്ര : **വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെ.യ്തു.

## Article Content

**പേരാമ്പ്ര : **വാഹനങ്ങളില്‍ നിന്ന് ബാറ്ററി മോഷണം നടത്തുന്ന സംഘത്തെ പേരാമ്പ്ര പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെ.യ്തു.

ഇന്ന് കാലത്ത് കൂത്താളി കേളന്‍ മുക്കിലെ കുഞ്ഞോത്ത് നിന്നും നിര്‍ത്തിയിട്ട ടിപ്പര്‍ ലോറിയില്‍ നിന്നും ബാറ്ററി മോഷ്ടിച്ചതിനെ തുടര്‍ന്നാണ് ഇവര്‍ പിടിയിലായത്.

ചങ്ങരോത്ത് കുത്തു പറമ്പില്‍ മുഹമ്മദ് ഷാഹില്‍ (20), തെക്കേടത്ത്കടവ് എടവലത്ത് ഷലൂല്‍ (19) എന്നിവരാണ് അറസ്റ്റിലായത്.

കൂത്താളി പൈതോത്ത് സ്വദേശി മുഹമ്മദ് ഷരീഫിന്റെ ജീപി ആര്‍ എസ് ഘടിപ്പിച്ച ടിപ്പറില്‍ നിന്നും ബാറ്ററി മോഷണം നടത്തുന്നതിനിടയില്‍ ഇന്ന് കാലത്ത് 4.08 ഓടെ ഷരീഫിന് സന്ദേശം വന്നതാണ് പ്രതികളെ പിടികൂടാന്‍ കാരണമായത്.

കുഞ്ഞോത്തുള്ള ഡ്രൈവറുടെ വീടിന് സമീപമാണ് ലോറി നിര്‍ത്തിയിട്ടിരുന്നത്. സന്ദേശം ലഭിച്ച ഉടന്‍ ഷറീഫ് ഡ്രൈവറെ വിവരമറിയിക്കുകയും ഡ്രൈവര്‍ വീടിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നപ്പോര്‍ ലോറിക്ക് സമീപം നിന്ന് ഒരു കാര്‍ ഓടിച്ച് പോവുന്നത് കാണുകയും ചെയ്തു.

തുടര്‍ന്ന് ഡ്രൈവറും മറ്റുള്ളവരും ചേര്‍ന്ന് കാറിനെ പിന്തുടരുകയായിരുന്നു. കാര്‍ പോയ വഴിയില്‍ ഈ സംഘം പോയതോടെ ചങ്ങരോത്ത് പന്തിരിക്കരക്ക് സമീപം വലിയ പറമ്പില്‍ ഭാഗത്ത് വെച്ച് ഇവരെ കണ്ടെത്തുകയായിരുന്നു

. ഇവരില്‍ നിന്ന് തങ്ങളുടെ ബാറ്ററി ലഭിച്ചതോടെ കാര്‍ പരിശോധിച്ചപ്പോള്‍ എട്ടോളം ബാറ്ററികള്‍ ഇവരുടെ പക്കല്‍ നിന്ന് കണ്ടെത്തി. ഇതോടെ പെരുവണ്ണാമൂഴി പൊലീസിനെ വിവരം അറിയിക്കുകയും പൊലീസെത്തി ഇവരെ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.

സംഘത്തില്‍ മൂന്നാള്‍ ഉണ്ടായിരുന്നതായും ഒരാള്‍ രക്ഷപ്പെട്ടതായും ഷറീഫ് പറഞ്ഞു. പെരുവണ്ണാമൂഴി പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രതികളെ പേരാമ്പ്ര പൊലീസിന് കൈമാറി.

ഇവര്‍ സമാന കേസുകളില്‍ പ്രതികളാണെന്ന് കരുതുന്നു. പൊലീസ് ചോദ്യം ചെയ്യലില്‍ വെളിപ്പെട്ടതിനെ തുടര്‍ന്ന് ഇവരുടെ പേരില്‍ 3 കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ വിനോദ് അറസ്റ്റ് ചെയ്ത ഇവരെ പേരാമ്പ്ര കോടതി മുമ്പാകെ  ഹാജരാക്കി. കോടതി ഇവരെ റിമാന്റ് ചെയ്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71411/a-group-that-steals-batteries-from-vehicles-has-been-arrested)