---
title: "കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു"
english_title: "Handloom weaving training started under the leadership of Handloom Weaving Co-operative Society koothali"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71489/handloom-weaving-training-started-under-the-leadership-of-handloom-weaving-co-operative-society-koothali"
published_at: "2022-09-29T10:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633527320ac80_1kaithari.jpg"
keywords: []
---

# കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു

> **Lead Summary:**  **കൂത്താളി :** കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

## Article Content

 **കൂത്താളി :** കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന്റെ നേതൃത്വത്തില്‍ കൈത്തറി നെയ്ത്ത് പരിശീലനം ആരംഭിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ബിന്ദു ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാമര്‍ത്ത് സ്‌കീമിന് കീഴില്‍ ടെക്സ്റ്റൈല്‍സ് മേഖലയില്‍ ശേഷി വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് 45 ദിവസത്തെ പരിശീലനത്തിന് തുടക്കമായത്.

കോഴിക്കോട് ജില്ലാ വ്യവസായ കേന്ദ്രം ഡെപ്യൂട്ടി രജിസ്റ്റാര്‍ എം.വി. ബൈജു, കൊയിലാണ്ടി സര്‍ക്കിള്‍ ഹാന്‍ഡ്ലൂം ഇന്‍സ്പെക്ടര്‍ എന്‍.കെ. ഷൈജു, കൂത്താളി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ്  വി.എം. അനൂപ് കുമാര്‍, കൂത്താളി ക്രെഡിറ്റ് സൊസൈറ്റി പ്രസിഡന്റ്  പി.എം. രാഘവന്‍, കൈരളി വനിതാ സഹകരണ സംഘം പ്രസിഡന്റ്  പി.പി. കാര്‍ത്ത്യായനി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.

കൂത്താളി കൈത്തറി നെയ്ത്ത് സഹകരണ സംഘം പ്രസിഡന്റ്  കെ.സി. രാജന്‍ സ്വാഗതം പറഞ്ഞ ചടങ്ങിന് വൈസ് പ്രസിഡന്റ്  കെ.എം. ഗോവിന്ദന്‍ നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71489/handloom-weaving-training-started-under-the-leadership-of-handloom-weaving-co-operative-society-koothali)