---
title: "ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി"
english_title: "Navratri celebrations have begun in temples."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71565/navratri-celebrations-have-begun-in-temples"
published_at: "2022-09-29T14:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63356c8a510e5_NAVARATHRI.jpg"
keywords: []
---

# ക്ഷേത്രങ്ങളില്‍ നവരാത്രി ആഘോഷങ്ങള്‍ക്ക് തുടക്കമായി

> **Lead Summary:** **പേരാമ്പ്ര:** നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്രയിലേയും പരിസര പ്രദേശങ്ങളിലേയും ക്ഷേത്രങ്ങളില്‍ ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

## Article Content

**പേരാമ്പ്ര:** നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പേരാമ്പ്രയിലേയും പരിസര പ്രദേശങ്ങളിലേയും ക്ഷേത്രങ്ങളില്‍ ഒക്ടോബര്‍ 3,4,5 തിയ്യതികളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നു.

ആവള തറമ്മല്‍ അയ്യപ്പ ക്ഷേത്രത്തില്‍ നവരാത്രി മഹോത്സവത്തിന്റെ ഭാഗമായി വിവിധ പരിപാടികള്‍ സംഘടിപ്പിച്ചതായി ഭാരവാഹികള്‍ അറിയിച്ചു.

ഒക്ടോബര്‍ 3 മുതല്‍ ഗ്രന്ഥ പൂജ, ആയുധ പൂജ, വാഹനപൂജ എന്നിവ ഉണ്ടായിരിക്കുന്നതാണ്.

മുയിപ്പോത്ത് പാടിവട്ടത്ത് ശിവക്ഷേത്ര മൊയിലോത്ത് വിഷ്ണുക്ഷേത്ര പരിപാലന സമിതി നവരാത്രി ആഘോഷം വിപുലമായി സംഘടിപ്പിക്കുന്നു.

ഒക്ടോബര്‍ 4 മുതല്‍ വാഹന പൂജ. ഒക്ടോബര്‍ 5ന് കാലത്ത് വിദ്യാരംഭം.

നവരാത്രി കാലങ്ങളില്‍ എന്നും രാവിലെ വിദ്യാഗോപാല അര്‍ച്ചന ഉണ്ടായിരിക്കുന്നതാണ്. ആവശ്യമുള്ളവര്‍ മുന്‍കൂട്ടി ബുക്ക് ചെയ്യേണ്ടതാണെന്ന് ഭാരവാഹികള്‍ അറിയിച്ചു.****

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71565/navratri-celebrations-have-begun-in-temples)