മുയിപ്പോത്ത് റോഡ് ഉറവപൊട്ടി തകരുന്നു; ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍

മുയിപ്പോത്ത്  റോഡ് ഉറവപൊട്ടി തകരുന്നു; ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍
Oct 25, 2021 06:21 PM | By Perambra Editor

 പേരാമ്പ്ര: ടാര്‍ ചെയ്ത റോഡ് സൈഡില്‍ മഴയില്‍ ഉറവപൊട്ടി വെള്ളം ഒഴുകി യാത്രക്കാരും നാട്ടുകാരും ദുരിതത്തില്‍.

ടകര - ചാനിയംകടവ് - പേരാമ്പ്ര റോഡില്‍ മുയിപ്പോത്ത് പെട്രോള്‍ പമ്പിന് മുന്നിലാണ് റോഡിലൂടെ വെള്ളം ഒഴുകുന്ന നിലയിലുള്ളത്.

നിരവധി വാഹനങ്ങള്‍ കടന്ന് പോകുന്ന വഴിയില്‍ ഉറവയില്‍ നിന്ന് വെള്ളമൊഴുകി വാഹനങ്ങള്‍ പോകുമ്പോള്‍ യാത്രക്കാരുടെ ദേഹത്തേക്ക് വെള്ളം തെറിക്കുന്ന അവസ്ഥയാണുള്ളത്.

ഇവിടെ റോഡ് പണി നടക്കുന്നതിന് മുന്‍മ്പ് തന്നെ ഇവിടെ വെള്ളം നില്‍ക്കുന്ന സ്ഥലമായിരുന്നു. അന്ന് തന്നെ ഇത് അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

ഡ്രൈനേജിന്റെ പണിക്ക് കോണ്‍ക്രീറ്റിനു ദ്വാരം കൊടുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. അന്ന് ഇത് ചെയ്യാത്തിന്റെയും ശ്രദ്ധിക്കാത്തതിന്റെയും പരിണിത ഫലമാണ് ഇന്ന് ഇവിടെ കാണുന്നത്.

ഓവുചാല്‍ റോഡില്‍ നിന്ന് ഉയര്‍ന്ന് നില്‍ക്കുന്നതിനാല്‍ വെള്ളം ഇത് വഴി ഒലിച്ച് പോകുന്നില്ല.

റോഡില്‍ വെള്ളം കെട്ടി കിടക്കുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. വെള്ളം കുത്തിയൊഴുകി ടാറിങും തകരുകയാണ്.

റോഡിന്റെ ടാറിങ്ങും പലയിടത്തും ഇളകി. വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുകയാണ് വഴിയാത്രക്കാരും ഇതുമൂലം ബുദ്ധിമുട്ടിലാണ്.

മണ്ണ് നിറഞ്ഞ് റോഡില്‍ അപകടവും റോഡ് നശിച്ചു പോകുന്ന സ്ഥിതിയുമാണ് കാണുന്നത്. ഇതിന് ഉടന്‍ പരിഹാരം കാണണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

The road in front of the Muipot petrol pump explodes; The locals want a solution immediately

Next TV

Related Stories
കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

Mar 28, 2024 09:29 PM

കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ രണ്ടാം ഘട്ട പര്യാടനം

വടകര പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ.കെ. ശൈലജയുടെ പേരാമ്പ്ര നിയോജകമണ്ഡലത്തിലെ...

Read More >>
ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ  ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

Mar 28, 2024 09:09 PM

ഇടം ആര്‍ട്ട് ഗ്യാലറിയും കുട്ടികളുടെ ചിത്ര പ്രദര്‍ശനവും ഉല്‍ഘാടനം ചെയ്തു

യാന്ത്രികമായ ജീവിതത്തില്‍ നൈസര്‍ഗികത തിരിച്ചു പിടിക്കാന്‍ കലാപ്രവര്‍ത്തനങ്ങള്‍ക്ക് കഴിയുമെന്ന് പ്രശസ്ത കവി പി.കെ. ഗോപി...

Read More >>
പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

Mar 28, 2024 06:14 PM

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്

പീഡനക്കേസില്‍ പേരാമ്പ്ര സ്വദേശിക്ക് പതിനേഴരവര്‍ഷം കഠിനതടവ്...

Read More >>
ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

Mar 28, 2024 05:26 PM

ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ച് കൈരളി വിടിസി

കൈരളി വൊക്കേഷണല്‍ ട്രയിനിംഗ് കോളേജ് ഇഫ്താര്‍ മീറ്റ്...

Read More >>
പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

Mar 28, 2024 01:54 PM

പയ്യോളിയില്‍ അച്ഛനും രണ്ട് മക്കളും മരിച്ച നിലയില്‍

പയ്യോളിയില്‍ അച്ഛനെയും രണ്ട് മക്കളെയും മരിച്ച നിലയില്‍...

Read More >>
മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

Mar 28, 2024 11:08 AM

മേപ്പയ്യൂരില്‍ കേന്ദ്രസേനയുടെ റൂട്ട് മാര്‍ച്ച്

ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി മേപ്പയ്യൂരില്‍ കേന്ദ്രസേന റൂട്ട് മാര്‍ച്ച്...

Read More >>
Top Stories