മേപ്പയ്യൂര്‍: വീടുകളില്‍ വിഷരഹിത പച്ചക്കറികൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബ്ലൂമിംഗ് ആര്‍ട്സ് വനിതാവേദിയുടെ ആഭിമുഖ്യത്തില്‍ 'വീട്ടിലൊരു കറിവേപ്പ് ' പദ്ധതിക്ക് തുടക്കമിട്ടു.
മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് ഭാസ്ക്കരന്‍ കൊഴുക്കല്ലൂര്‍ കറിവേപ്പ് തൈ നട്ടു കൊണ്ട് പദ്ധതി ഉദ്ഘാടനം ചെയ്തു.
ബ്ലൂമിംഗ് വനിതാവേദി പ്രസിഡന്റ് പി.പി. സുഷമ കുമാരി അധ്യക്ഷയായി. പി.പി. അസ്മനഹല സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഹിബ നിഷിത്ത്, ശോഭന ചോതയോത്ത്, എം.ജയറാണി എന്നിവര്‍ സംസാരിച്ചു.
Maypayur Blooming Arts Vanithavedi on the launch of 'Veettiloru Karivep' project